www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1890) Idukki (1820) Mostreaded (1617) Crime (1436) National (1222) Entertainment (845) world (439) Viral (438) Video (357) Health (207) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (32) featured (27) auto (25) Sex (24) Beauty (21) editorial (19) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (4) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
Lunch Bag for Office Women & Men

ഓടുന്ന കാറിന്‍റെ ഗ്ലാസിൽ തൂങ്ങി കിടന്ന് യുവാവ്; വൈറൽ വീഡിയോയിലെ യുവാക്കളെ തിരഞ്ഞ് പൊലീസ്

Share it:

പൊതുനിരത്തിൽ സാഹസികമായി കാറിൽ യാത്ര ചെയ്‌ത യുവാക്കളെ തിരഞ്ഞ് പൊലീസ്. സോഷ്യൽ മീഡിയയിൽ വീഡിയോ വൈറലായതോടെയാണ് ഇവർ ആരെന്ന് കണ്ടെത്താൻ ശ്രമം തുടങ്ങിയത്. ഓടിക്കൊണ്ടിരിക്കുന്ന കാറിന് മുകളിലും ഇരുവശത്തും വിൻഡോകളിലും തൂങ്ങിയായിരുന്നു യുവാക്കളുടെ വീഡിയോയാണ് പുറത്തു വന്നത്. വീഡിയോ മഹാരാഷ്ട്രയിൽ നിന്നുള്ളതാണെന്നാണ് കരുതുന്നത്.

 

വിഡിയോയിൽ ഒരു മാരുതി സുസുക്കി എസ്-ക്രോസ് റോഡിലൂടെ വരുന്നത് കാണാം. മഴ പെയ്‌ത്‌ നനഞ്ഞ് കിടക്കുന്ന റോഡിലൂടെ പോകുന്ന കാറിന്‍റെ മുൻ വശത്തെ ചില്ലിൽ ഒരു യുവാവ് കമിഴ്‌ന്ന് കിടക്കുകയാണ്. കാറിന്‍റെ വിൻഡ് ഷീൽഡുകളിൽ മറ്റു രണ്ടു പേർ അപകടകരമായി ഇരിക്കുന്നതും കാണാം. 

കൂകി വിളിച്ചു കൊണ്ടുള്ള യുവാക്കളുടെ ഈ അഭ്യാസം റോഡിൽ നിന്ന് മറ്റാരോ ചിത്രീകരിച്ച് സോഷ്യൽ മീഡിയയിൽ ഇടുകയായിരുന്നു. ഈ വീഡിയോ വൈറലായി. ഇതോടെ നിരവധി പേരാണ് യുവാക്കളെ വിമർശിച്ച് രംഗത്തെത്തുന്നത്. മഹാരാഷ്ട്ര കല്യാണിലെ ഹിൽ ലൈൻ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള മലങ്കഡ് റോഡിൽ നിന്നാണ് ഈ വീഡിയോ എന്നാണ് റിപ്പോർട്ട്. 

ഈ യുവാക്കൾ മദ്യപിച്ചിരുന്നതായും നാട്ടുകാർ ആരോപിക്കുന്നു. വീഡിയോ വൈറലായതിനെ തുടർന്ന് പൊലീസ് കേസെടുത്തിട്ടുണ്ടെന്നാണ് റിപോർട്ടകൾ. വീഡിയോയുടെ ആധികാരികത പരിശോധിച്ച ശേഷമായിരിക്കും കൂടുതൽ നടപടിയെന്ന് പൊലീസ് വ്യക്തമാക്കി. 


വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Video

Post A Comment: