ഐസോൾ: 38 ഭാര്യമാരും 89 മക്കളുമായി ലോകത്തെ ഏറ്റവും വലിയ കുടുബത്തിന്‍റെ നാഥനായി ശ്രദ്ധ നേടിയ മിസോറാമിലെ സിയോണ വിടവാങ്ങി. 76 വയസായിരുന്നു. ഐസോളിലെ ട്രിനിറ്റി ആശുപത്രിയിൽ ചികിത്സയിൽ കഴിയവെയാണ് അന്ത്യം സംഭവിച്ചത്. പ്രമേഹവും രക്തസമ്മർദ്ദവും അദ്ദേഹത്തെ അലട്ടിയിരുന്നതായാണ് വിവരം.
മിസോറാം മുഖ്യമന്ത്രി സോറംതാങ്ക അദ്ദേഹത്തിന്‍റെ മരണം സ്ഥിരീകരിച്ച് ട്വീറ്റ് ചെയ്‌തു. സിയോണയ്ക്ക് 38 ഭാര്യമാരും 89 മക്കളും 33 കൊച്ചുമക്കളും ഉണ്ട്. മിസോറാമിൽ എത്തുന്ന വിനോദ സഞ്ചാരികളുടെ പ്രധാന ആകർഷണമായിരുന്നു ഈ കുടുംബം.
1945 ജൂലൈ 21 നാണ് സിയോണ ജനിച്ചത്. 17 ആം വയസിൽ മൂന്ന് വയസ് അധികമുള്ള സ്ത്രീയുമായി ആദ്യം വിവാഹം ചെയ്‌തു. പിന്നീട് കുടുംബം വലുതായി. നൂറിലേറെ മുറികളുള്ള നാലു നില വീട്ടിലാണ് സിയോണയും കുടുംബവും കഴിയുന്നത്. ബാക്തോങ് തലാങ്‌നുവാമിലെ ഗ്രാമത്തിലാണ് വീട്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: