www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1937) Idukki (1869) Mostreaded (1617) Crime (1465) National (1235) Entertainment (850) Viral (443) world (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (24) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഇടുക്കിയിൽ പെരുമഴ; അണക്കെട്ടുകളിലേക്ക് നീരൊഴുക്ക് ശക്തം

Share it:



ഇടുക്കി: കാലവർഷ മഴ ശക്തിപ്പെട്ടതോടെ ഇടുക്കിയിലെ പ്രധാന അണക്കെട്ടുകളിലെല്ലാം ജലനിരപ്പ് ഉയർന്നു തുടങ്ങി. രണ്ടു ദിവസമായി തുടരുന്ന മഴ ചൊവ്വാഴ്ച്ചയും ശക്തമായി തുടരുകയാണ്. തിങ്കളാഴ്ച്ച രാത്രിയിൽ ജില്ലയിൽ ശക്തമായ മഴയും കാറ്റുമാണ് ഉണ്ടായത്.  

ചൊവ്വാഴ്ച്ച രാജാക്കാട്, കാഞ്ചിയാർ, കട്ടപ്പന, ഏലപ്പാറ, പീരുമേട്, കുമളി, നെടുങ്കണ്ടം, തൊടുപുഴ പ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്. മഴ ശക്തമായതോടെ പെരിയാർ ഉൾപ്പെടെയുള്ള നദികളിലും തോടുകളിലും ജലനിരപ്പ് ഉയർന്നിട്ടുണ്ട്. മുല്ലപ്പെരിയാർ അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശമായ തേക്കടി വനമേഖലയിൽ ശക്തമായ മഴയാണ് അനുഭവപ്പെടുന്നത്.

അണക്കെട്ടിലേക്ക് ഒഴുക്ക് ശക്തമായിട്ടുണ്ട്. ഇടുക്കി അണക്കെട്ടിന്‍റെ വൃഷ്‌ടി പ്രദേശങ്ങളിലും മഴ ശക്തമാണ്. പെരിയാറിലേക്കുള്ള കൈത്തോടുകളും നിറഞ്ഞു തുടങ്ങി. ഇതോടെ പെരിയാറിൽ ജലനിരപ്പ് ഉയരുന്നുണ്ട്. ശക്തമായ മഴയിൽ നെടുങ്കണ്ടം മേഖലയിൽ വ്യാപകമായ നാശ നഷ്‌ടം റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/Emj3wFkoUOzGh0SK1sWsHp

Share it:

Idukki

Mostreaded

Post A Comment: