www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1804) Idukki (1766) Mostreaded (1615) Crime (1377) National (1201) Entertainment (829) world (428) Viral (422) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (131) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

സ്ത്രീകൾക്ക് തനിച്ച് താമസിക്കാം; സ്ത്രീ സ്വാതന്ത്രം ഉറപ്പു വരുത്താൻ സൗദി

Share it:



റിയാദ്: പുരുഷ രക്ഷിതാവിന്‍റെ അനുമതിയില്ലാതെ പ്രായപൂർത്തിയായ സ്ത്രീയ്ക്ക് ഒറ്റയ്ക്ക് താമസിക്കാൻ സൗദിയിൽ നിയമ ഭേദഗതി തയാറാകുന്നു. ഇനി മുതല്‍ രാജ്യത്ത് പ്രായപൂര്‍ത്തിയായ ഒരു സ്ത്രീക്ക് പുരുഷ രക്ഷിതാവിന്‍റെ അനുമതിയില്ലാതെ ജീവിക്കാനനുവദിക്കുന്നതാണ് രാജ്യത്തെ പുതിയ നിയമഭേദഗതി.  

ശരിഅത്ത് കോടതി നിയമങ്ങളിലെ 16-ാം അനുഛേദത്തിലാണ് ഭേദഗതി വകരുത്തിയിരിക്കുന്നത്. നേരത്തെ ഈ അനുഛേദത്തിലെ ഒമ്പതാമത്തെ ഖണ്ഡികയില്‍ പ്രായപൂര്‍ത്തിയായതോ, വിവാഹ മോചനം നേടിയതോ, വിധവയായതോ ആയ സ്ത്രീ പുരുഷ രക്ഷിതാവിന്‍റെ സംരക്ഷണയിലായിക്കണമെന്നാണ് പറഞ്ഞിരുന്നത്. 

എന്നാൽ നിയമഭേദഗതിയിൽ മാറ്റം വരുത്തി പ്രായപൂര്‍ത്തിയായ സ്ത്രീക്ക് എവിടെ ജീവിക്കണമെന്ന് സ്വയം തീരുമാനിക്കാനുള്ള അവകാശം ഉണ്ടെന്നും സ്ത്രീക്കെതിരെ പുരുഷ രാക്ഷിതാവിന് പരാതി നല്‍കണമെങ്കില്‍ വ്യക്തമായ തെളിവുകള്‍ വേണമെന്നും ഭേദഗതിയില്‍ പറയുന്നു. 

2020-ൽ പുരുഷ രക്ഷിതാവിന്‍റെ സമ്മതമില്ലാതെ വിദേശത്ത് യാത്ര ചെയ്യാനുള്ള അനുമതിയും സൗദി ഭരണകൂടം സ്ത്രീകള്‍ക്ക് നല്‍കിയിരുന്നു. പുരുഷ സംരക്ഷണ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇല്ലാതാക്കാന്‍ ഈ നിയമ ഭേദഗതി സഹായിക്കുമെന്ന് നിയമവിദഗ്‌ദ്ധർ പറയുന്നു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/KWLtWQAGGzp99r8iD7Hl6T

Share it:

Gulf

Post A Comment: