www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1593) Mostreaded (1519) Idukki (1509) Crime (1277) National (1144) Entertainment (807) Viral (408) world (398) Video (343) Health (186) Gallery (157) mollywood (157) sports (133) Gulf (126) Trending (109) business (90) bollywood (86) Science (79) Food (52) Travel (36) kollywood (36) Gossip (30) featured (27) Sex (22) Tech (22) auto (20) Beauty (19) hollywood (19) shortfilm (15) Fashion (12) review (12) trailer (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നാല് ലക്ഷം കടന്ന് പ്രതിദിന രോഗികൾ

Share it:


ന്യൂഡൽഹി: റെക്കോർഡുകൾ തിരുത്തി രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നു. 24 മണിക്കൂറിനിടെ 4,01,993 പേർക്കാണ് പുതുതായി രോഗം കണ്ടെത്തിയത്. ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. 

24 മണിക്കൂറിനിടെ 3,523 പേരുടെ ജീവൻ കോവിഡ് കവർന്നു, ഇതോടെ ആകെ കോവിഡ് മരണം 2,11,853 ആയി ഉയർന്നതാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,91,64,969 പേർക്കാണ് രാജ്യത്ത് ഇതുവരെ രോഗം പിടിപെട്ടത്. ഇതിൽ 1,56,84,406 പേരും ഇതിനോടകം രോഗമുക്തരായി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 2,99,988 പേർ രോഗമുക്തി നേടി. നിലവിൽ 32,68,710 സജീവ കേസുകളാണ് രാജ്യത്തുള്ളത്. 

മഹാരാഷ്ട്ര, കർണാടക, കേരളം, ഉത്തർപ്രദേശ്, ഡൽഹി എന്നീ സംസ്ഥാനങ്ങളിലാണ് രോഗ വ്യാപനം അതി തീവ്രം. ഏറ്റവും കൂടുതൽ പ്രതിദിന രോഗികൾ ഉള്ള മഹാരാഷ്ട്രയിൽ 62,919 പേർക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചു. മരണ സംഖ്യയിലും മഹാരാഷ്ട്രയാണ് മുന്നിൽ. ഇന്നലെ മാത്രം 828 പേർ മരിച്ചു. 

രാജ്യത്തുടനീളം 15,49,89,635 പേര് ഇതിനോടകം വാക്‌സിൻ സ്വീകരിച്ചു. 28,83,37,384 സാമ്പിളുകൾ ഇതുവരെ പരിശോധിച്ചു. കഴിഞ്ഞ ദിവസം മാത്രം 1945299 സാമ്പിളുകൾ പരിശോധിച്ചുവെന്നും ഐസിഎംആർ കണക്കുകൾ വ്യക്തമാക്കുന്നു. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/KZN6SmZtd2FHxrTK17mCwh

Share it:

National

Post A Comment: