തിരുവനന്തപുരം: കോവിഡിനെ ചെറുക്കാൻ ഇരട്ട മാസ്‌ക് ധരിക്കണമെന്നാണ് നിർദേശം. സർക്കാരും മുഖ്യമന്ത്രിയും ഇക്കാര്യം ആവർത്തിച്ച് പറയുന്നുമുണ്ട്. എന്നാൽ ഒരു മാസ്‌ക് മുകളിലും ഒന്ന് താഴെയുമായി ഉപയോഗിച്ചാലോ. ഇത്തരത്തിൽ ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. കേരളാ പൊലീസ് ഔദ്യോഗിക ഫെയ്‌സ് ബുക്ക് പേജിൽ ചിത്രം പങ്കുവച്ചതോടെയാണ് സംഭവം വൈറലായത്.
സർജിക്കൽ മാസ്ക്ക് നെറ്റിയിലും തുണി മാസ്ക്ക് താടിയിലും ധരിച്ച് നടന്നു വരുന്ന വ്യക്തിയുടെ ചിത്രമാണ് പൊലീസ് പങ്കുവച്ചിരിക്കുന്നത്. ഡബിൾ മാസ്ക്ക് ധരിക്കേണ്ടത് ഇങ്ങനെയല്ല കേട്ടോ എന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസിന്‍റെ കുറിപ്പ്.
എന്താണ് ഡബിൾ മാസ്‌കിങ് അഥവാ ഇരട്ട മാസ്‌കിങ്?
തുണി കൊണ്ടുള്ള മാസ്‌കും സർജിക്കൽ മാസ്‌കും ഒരുമിച്ച് ഉപയോഗിക്കുന്നതിനെയാണ് ഡബിൾ മാസ്‌കിങ് എന്ന് പറയുന്നത്. ഇതും ശരിയായി ധരിച്ചില്ലെങ്കിൽ പ്രയോജനമില്ലെന്നും ആരോഗ്യ വിദഗ്ദർ ചൂണ്ടിക്കാണിക്കുന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..


Post A Comment: