www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1791) Idukki (1756) Mostreaded (1614) Crime (1373) National (1194) Entertainment (828) world (423) Viral (420) Video (352) Health (197) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (94) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) editorial (13) trailer (13) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ശമ്പളം 88 ലക്ഷം; ദമ്പതികളെ ജോലിക്ക് ക്ഷണിച്ച് ഒരു ദ്വീപ്

Share it:



മെച്ചപ്പെട്ട ശമ്പളവും ഇഷ്ടപ്പെടുന്ന ജോലിയും തേടുന്നവരാണ് എല്ലാവരും. ഇത്തരക്കാർക്ക് ഒരു കിടിലൻ ഓഫറുമായി എത്തിയിരിക്കുകയാണ് ഒരു സമ്പന്ന കുടുബം. ബഹാമാസിലെ പണക്കാരായ കുടുംബമാണ് ജോലി ലിസ്റ്റ് ചെയ്‌തിരിക്കുന്നത്‌. ഓൺലൈനിലൂടെയാണ് ജോലിക്ക് ആളെ തിരയുന്നത്. 

ഈ ജോലിക്ക് ഒരാൾ പോര, ദമ്പതികളായിരിക്കണമെന്നും യാത്ര ഇഷ്ടപ്പെടുന്നവരായിരിക്കണം എന്നുമാണ് ഡിമാന്‍റ്. ഒരു സ്വകാര്യ ദീപ് നോക്കി നടത്തുക എന്നതാണ് ജോലി. ശമ്പളം ഒരു വർഷത്തേക്ക് 1,20,000 ഡോളർ. അതായത് ഏകദേശം 88 ലക്ഷം രൂപ. 

ബഹാമാസിലെ സ്വകാര്യ ദീപിലെ ബംഗ്ലാവും ചുറ്റുമുള്ള പ്രദേശവും നോക്കി നടത്തുന്നതാണ് ചുമതല. ഇതിനാണോ ഇത്രയും ശമ്പളം എന്നാവും ചിന്തിക്കുന്നത്. ഈ വീട് മാത്രമല്ല കുടുംബത്തിന്‍റെ നേപ്പിൾസ്, ഫ്ലോറിഡ എന്ന നഗരങ്ങളിലെ വീടുകളും ചെലപ്പോൾ നോക്കി നടത്തേണ്ടി വരും. 

പോളോ ആൻഡ് ട്വീഡ് എന്ന ജോലി സംബന്ധമായ വെബ്‌സൈറ്റിൽ ആണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ആകർഷകമായ ശമ്പളത്തിന് പുറമെ ആരോഗ്യ ഇൻഷുറൻസും, ഔദ്യോഗിക ആവശ്യത്തിനായി കാറും അനുവദിക്കും.

ഞങ്ങൾക്ക് ഒരുപാട് പേർ ഈ സമയം കൊണ്ട് ബയോ ഡാറ്റ അയച്ചിട്ടുണ്ട്. ഇതുവരെ ഞങ്ങൾ ബയോ ഡാറ്റ തരം തിരിച്ചിട്ടില്ല", പോളോ ആൻഡ് ട്വീഡ് സ്ഥാപകയും പ്രധാന റിക്രൂട്ടറുമായ ലൂസി ചാലിൻജർ പറഞ്ഞു. എന്തായാലും കിടിലൻ ജോബ് ഓഫർ ഇപ്പോൾ സോഷ്യൽ മീഡിയയിലും തംരംഗമാകുകയാണ്. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LwxQCnE4tEd45HaJUZ6lxl

Share it:

Travel

Post A Comment: