കൊച്ചി: തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെ ഇന്ധന കമ്പനികൾ പണി തുടങ്ങി. രാജ്യത്ത് 18 ദിവസത്തിനു ശേഷം ഇന്ധനവില വർധിച്ചു. വിവിധ സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകൾ പൂർത്തിയായതോടെയാണ് വില വീണ്ടും വർധിച്ചിരിക്കുന്നത്.
കേരളത്തിൽ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയുമാണ് ഇന്ന് വർധിച്ചിട്ടുള്ളത്. തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിൻ്റെ വില 92 രൂപ 57 പൈസയായി. ഒരു ലിറ്റർ ഡീസൽ വാങ്ങാൻ 87 രൂപ ഏഴ് പൈസ നൽകണം. കൊച്ചിയിൽ 90 രൂപ 57 പൈസയാണ് ഒരു ലിറ്റർ പെട്രോളിന്‍റെ വില.
ഡീസലിന് 85 രൂപ 14 പൈസ നൽകണം. ഡൽഹിയിൽ പെട്രോൾ, ഡീസൽ വില യഥാക്രമം 15 പൈസയും 18 പൈസയുമാണ് വർധിച്ചത്. 90 രൂപ 55 പൈസയാണ് ഒരു ലിറ്റർ പെട്രോളിൻ്റെ വില. ഡീസലിന് 80 രൂപ 91 പൈസ നൽകണം. മുംബൈയിൽ 96.55.87.98 എന്നിങ്ങനെയാണ് യഥാക്രമം പെട്രോൾ, ഡീസൽ വില. വരും ദിവസങ്ങളിലും വില വർധനയ്ക്ക് സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: