www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1963) Idukki (1891) Mostreaded (1617) Crime (1479) National (1239) Entertainment (854) world (449) Viral (444) Video (360) Health (210) Gallery (163) mollywood (161) Gulf (141) sports (139) Trending (109) business (95) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) auto (27) editorial (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Women Summits Sneakers

സകല മണ്ഡലങ്ങളിലും ഓടി നടന്ന് തോൽപ്പിക്കാനാകുമോ സക്കീർ ഭായിക്ക്; പിഷാരടിയെ തേച്ചൊട്ടിച്ച് ട്രോളുകൾ

Share it:


കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിലെ താര പ്രചാരകരിൽ ശ്രദ്ധേയനായിരുന്നു രമേഷ് പിഷാരടി. സദസിനെ അനായാസമായി കൈയിലെടുക്കാൻ പിഷാരടിക്കുള്ള കഴിവ് ഏറെ ചർച്ചയാകുകയും ചെയ്‌തു. സുഹൃത്ത് ധർമജൻ ബോൾഗാട്ടിക്ക് കോൺഗ്രസ് സീറ്റ് നൽകിയതോടെയാണ് പിഷാരടിയും രാഷ്ട്രീയ കേരളത്തിൽ സജീവമാകുന്നത്. 

ധർമജനു വേണ്ടി പ്രചരണ രംഗത്തിറങ്ങിയ പിഷാരടി കോൺഗ്രസിലെ പല പ്രമുഖർക്ക് വേണ്ടിയും രംഗത്തെത്തി. എന്നാൽ തെരഞ്ഞെടുപ്പിൽ ധർമജൻ അടക്കമുള്ള നേതാക്കൾ തോറ്റതോടെ പിഷാരടിക്കെതിരെ ട്രോളുകളുടെ പെരുമഴയാണ് സോഷ്യൽ മീഡിയയിൽ. 

സംവിധായകൻ എം.എ. നിഷാദ് അടക്കമുള്ളവരാണ് പിഷാരടിക്കെതിരായ ട്രോളുകൾ പങ്കുവച്ചിരിക്കുന്നത്. സകല മണ്ഡലങ്ങളിലും ഓടി നടന്ന് സ്ഥാനാർഥികളെ തോൽപ്പിക്കാൻ പറ്റുമോ സക്കീർ ഭായിക്ക് ?

ബട്ട് ഐ ക്യാൻ 

പിഷാരടി 

ഇതാണ് ട്രോളിലെ ഉള്ളടക്കം.

 

ധർമടത്തിനു പുറമേ, തിരുവനന്തപുരത്ത് വി.എസ്. ശിവകുമാർ, അരുവിക്കരയിൽ കെ.എസ്. ശബരീനാഥൻ, താനൂരിൽ പി.കെ. ഫിറോസ്, തൃത്താലയിൽ വി.ടി. ബൽറാം, ഗുരുവായൂരിൽ കെ.എൻ.എ ഖാദർ എന്നിവർക്ക് വേണ്ടിയും പിഷാരടി പ്രചരണം നടത്തിയിരുന്നു. ഇവരെല്ലാം തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടതോടെയാണ് ട്രോൾ പെരുമഴ. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

mollywood

Viral

Post A Comment: