ബ്യൂണസ്ഐറിസ്: മുലയൂട്ടുന്നതിനിടെ കുഴഞ്ഞു വീണു മരിച്ച അമ്മയുടെ അടിയിൽപെട്ട് പിഞ്ചു കുഞ്ഞ് മരിച്ചു. അർജന്‍റീനയിലാണ് സംഭവം. മരിയാന ഒജേദ എന്ന 30 കാരിയാമ് രണ്ടു മാസം പ്രായമുള്ള കുഞ്ഞിന് മുലപ്പാൽ കൊടുക്കുന്നതിനിടെ കുഴഞ്ഞു വീണ് മരിച്ചത്. വീട്ടിലെ കിടക്കയിലിരിക്കെയായിരുന്നു സംഭവം. ഇതോടെ കുഞ്ഞ് അമ്മയുടെ ശരീരത്തിന് കീഴിലായി അകപ്പെട്ടു.
ഇവർക്ക് പുറമെ മൂന്ന് വയസുകാരനായ മകൻ മാത്രമായിരുന്നു വീട്ടിലുണ്ടായിരുന്നത്. മുത്തശിയുടെ വീട്ടിലായിരുന്ന മൂത്ത മകളെ കൂട്ടിക്കൊണ്ടു പോകാൻ മരിയാന എത്താത്തതിനെ തുടർന്ന് ബന്ധുകൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. എന്നാൽ മറുപടി ലഭിക്കാതായതോടെ പരിഭ്രാന്തരായ അവർ മരിയാനയുടെ ഭർത്താവായ ഗബ്രിയേലിനെ വിവരമറിയിച്ചു.
ഗബ്രിയേൽ പലതവണ വിളിച്ചശേഷം ഒടുവിൽ മൂന്നു വയസുകാരനായ മകനാണ് ഫോണെടുത്തത്. അമ്മ ഉറങ്ങുകയാണ് എന്നായിരുന്നു കുട്ടിയുടെ മറുപടി. ഇതിൽ പന്തികേട് തോന്നിയ ഗബ്രിയേൽ ഉടൻ തന്നെ വീട്ടിലെത്തിയപ്പോൾ അമ്മയും കുഞ്ഞും മരിച്ചു കിടക്കുന്നതാണ് കണ്ടത്. പോസ്റ്റ് മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണ കാരണം വ്യക്തമാകു. രക്തസമ്മർദം ഉയർന്നതിനെ തുടർന്നാണ് മരിയാന മരിച്ചത് എന്നാണ് നിഗമനം. മരണവെപ്രാളത്തിനിടെ മരിയാന കുഞ്ഞിന് മേലേക്ക് വീഴുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: