ചെന്നൈ: തെന്നിന്ത്യൻ സിനിമയിലെ സൗന്ദര്യ റാണിയാണ് നടി തൃഷ. ഒട്ടേറെ ഹിറ്റുകളിലൂടെ പ്രേക്ഷക മനസിൽ ഇടം നേടിയ തൃഷയുടെ വിവാഹത്തെ കുറിച്ച് സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകളാണ് നടക്കാറുള്ളത്. എന്നാൽ ഇപ്പോൾ ആരാധകരെ പോലും ഞെട്ടിച്ച ഒരു സംഭവമാണ് പുറത്തു വരുന്നത്.
രണ്ട് ദിവസം മുമ്പ് പിറന്നാൾ ആഘോഷിച്ച തൃഷയുടെ ചിത്രത്തിന് കൂട്ടുകാരിയും നടിയുമായ ചാർമി നൽകിയ കമന്‍റാണ് ആരാധകരെയും സിനിമാ ലോകത്തെയും ഒരു പോലെ കൺഫ്യൂഷനിലാക്കിയത്. തെന്നിന്ത്യന്‍ സിനിമയില്‍ തിളങ്ങിയ മറ്റൊരു നടിയായ ചാര്‍മി കൗറും തൃഷയും നല്ല സുഹൃത്തുക്കളാണ്. ഇരുവരും ഒരുമിച്ച് ഒരുപാട് പരിപാടികളില്‍ പങ്കെടുത്തിട്ടുമുണ്ട്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോകൾ പങ്കുവയ്ക്കുന്നതും പുതിയ കാര്യമല്ല.
എന്നാൽ തൃഷയുടെ പിറന്നാൾ ദിനത്തിൽ വന്ന ചാർമിയുടെ പോസ്റ്റ് അതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഇരുവരുമൊന്നിച്ചുള്ള ചിത്രത്തിന് കമന്‍റായിട്ടാണ് ചാർമി വിവാദ പോസ്റ്റ് പങ്കുവച്ചത്. കമന്‍റിലെ ഉള്ളടക്കം ഇങ്ങനെയായിരുന്നു. 'ബേബി നിന്നെ ഞാന്‍ വളരെയധികം സ്നേഹിക്കുന്നു. നമ്മളുടെ വിവാഹത്തിനായുള്ള എന്‍റെ പ്രൊപ്പോസല്‍ നീ സ്വീകരിക്കുന്നത് കാത്തിരിക്കുകയാണ് ഞാന്‍ (ഇത് ഇപ്പോള്‍ നിയമപരമായി അംഗീകരിക്കപ്പെട്ടതാണ്).
ഇങ്ങനെയൊരു ക്യാപ്ഷന്‍ താരം പോസ്റ്റ് ചെയ്തത് ആരാധകരെയാകെ ഞെട്ടിച്ചിരിക്കുകയാണ്. ഇതോടെ ഇരുവരും ലെസ്ബിയന്‍ ആണോയെന്ന സംശയമാണ് സൈബർ ലോകത്ത് ഉയരുന്നത്. അതാണ് ഇവര്‍ ഇതുവരെ കല്യാണം കഴിക്കാത്തതെന്ന അഭിപ്രായവും ചിലര്‍ പങ്കുവെക്കുന്നുണ്ട്. അതേസമയം ഇത് ചാർമിയുടെ ഒരു തമാശ മാത്രമാണെന്നാണ് ഇരുവരുമായും അടുത്ത വൃത്തങ്ങൾ വ്യക്തമാക്കുന്നത്.
ഇരുവരും നല്ല സുഹൃത്തുക്കൾ മാത്രമാണെന്നും മറ്റു തരത്തിലുള്ള ബന്ധം ഇവർക്കിടയിലില്ലെന്നും അടുത്ത വൃത്തങ്ങൾ പറയുന്നു. എന്നാൽ ചാർമിയുടെ കമന്‍റിനു പിന്നാലെ സോഷ്യൽ മീഡിയയിൽ ചൂടേറിയ ചർച്ചകൾ നടക്കുകയാണ്. ഇക്കാര്യത്തിൽ രണ്ട് നടിമാരും ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
Baby I love u today n forever 😘
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Am on my knees waiting for u to accept my proposal 💍 let’s get married😛😛 ( now toh it’s legally allowed also 😛 ) #happybirthday @trishtrashers 😘😘😘😘 pic.twitter.com/e2F3Zn3Dp3
Post A Comment: