ലക്‌നൗ: കളിക്കുന്നതിനിടെ കാറിനുള്ളിൽ കുടുങ്ങിയ നാല് കുട്ടികൾ ശ്വാസം മുട്ടി മരിച്ചു. ഉത്തർപ്രദേശിലാണ് സംഭവം. ചണ്ഡീനഗർ പ്രദേശത്ത് സിൻഗൗലി താഗ ഗ്രാത്തിലെ കുട്ടികളാണ് മരിച്ചത്. അനിൽ ത്യാഗി എന്നയാളുടെ വീടിനു പുറത്ത് പാർക്ക് ചെയ്‌തിരുന്ന കാറാണ് അപകടത്തിനു കാരണമായത്.
ഇയാളുടെ വീടിനു സമീപത്തുള്ള അഞ്ചു കുട്ടികൾ കളിക്കാനായി കാറിനുള്ളിൽ കയറുകയായിരുന്നു. എന്നാൽ കുട്ടികൾ കളിക്കന്നതിനിടെ വാഹനം ലോക്കായി. നിയതി (എട്ട്), വന്ദന (നാല്), അക്ഷയ് (നാല്) കൃഷ്ണ (ഏഴ്), ശിവാൻഷ് (എട്ട്) എന്നിവരാണ് കാറിനുള്ളിൽ കുടുങ്ങിയത്. ഇതിൽ ശിവാൻഷ് മാത്രം രക്ഷപെട്ടു.
മറ്റുള്ള കുട്ടികൾ കാറിനുള്ളിൽ തന്നെ ശ്വാസം മുട്ടി മരിക്കുകയായിരുന്നു. ഇതിനിടെ കാറുടമയുടെ അശ്രദ്ധയാണ് അപകടത്തിനു കാരണമെന്നാരോപിച്ച് നാട്ടുകാർ രംഗത്തെത്തി. ഇയാളെ അറസ്റ്റ് ചെയ്യണമെന്നും ആവശ്യം ഉയർന്നിട്ടുണ്ട്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: