www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1942) Idukki (1871) Mostreaded (1617) Crime (1467) National (1235) Entertainment (850) world (444) Viral (443) Video (358) Health (209) Gallery (163) mollywood (160) Gulf (138) sports (138) Trending (109) business (95) bollywood (89) Science (80) Food (52) Travel (43) Gossip (37) kollywood (37) Tech (34) auto (27) featured (27) Sex (25) editorial (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

Laptop Backpack

ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി

Share it:



ദ്വാരക: ഗൃഹനാഥൻ കോവിഡ് ബാധിച്ച് മരിച്ചതിനു പിന്നാലെ കുടുംബത്തിലെ മൂന്ന് പേർ ജീവനൊടുക്കി. അഹമ്മദാബാദിലെ ദേവിഭൂമി ദ്വാരക ജില്ലയിലാണ് സംഭവം. രുക്‌മിണി നഗറിലെ താമസക്കാരനായ ജയേഷ് ജെയിൻ (60) ആണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതിൽ മനംനൊന്ത് ഇദ്ദേഹത്തിന്‍റെ ഭാര്യ സാധ്ന ജെയിന്‍ (57), രണ്ട് മക്കളായ കമലേഷ് (39), ദുര്‍ഗേഷ് (35) എന്നിവരാണ് ജീവനൊടുക്കിയത്. 

കുടുംബത്തിനു സാമ്പത്തിക ബാധ്യതയില്ലായിരുന്നുവെന്നും ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടില്ലെന്നും പൊലീസ് അറിയിച്ചു. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ജയേഷിന്‍റെ മൃതദേഹം സംസ്‌കരിച്ചത്. രണ്ടുമണിക്കൂറിനുശേഷം കുടുംബം രാവിലെ ആറുമണിയോടെ വീട്ടിലേക്ക് മടങ്ങി. രാവിലെ വീട്ടിലെത്തിയ പാൽക്കാരൻ വിളിച്ചിട്ട് വാതിൽ തുറക്കാതിരുന്നതോടെ നടത്തിയ തിരച്ചിലിലാണ് മൂന്നു പേരെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത്. 

ഡ്രോയിങ് റൂമിൽ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹങ്ങൾ. വിഷം കഴിച്ച പാത്രം സമീപത്ത് തന്നെ ഉണ്ടായിരുന്നെന്ന് പൊലീസ് പറഞ്ഞു. ലഘു ഭക്ഷണങ്ങള്‍ വില്‍ക്കുന്ന കട നടത്തുകയായിരുന്നു ജയേഷ് ജെയിന്‍. ദിവസങ്ങള്‍ക്ക് മുമ്പാണ് ഇദ്ദേഹത്തിന് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് വീട്ടില്‍ ചികിത്സയിലായിരുന്നു. 

എന്നാല്‍, ആരോഗ്യനില വഷളായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും വ്യാഴാഴ്ച ഉച്ചയോടെയാണ് മരിച്ചത്. ബന്ധുക്കളുമായി ബന്ധപ്പെടാന്‍ ഞങ്ങള്‍ ശ്രമിക്കുകയാണ്. ആത്മഹത്യയ്ക്ക് കാരണമായേക്കാവുന്ന സാമ്പത്തിക പ്രതിസന്ധിയൊന്നും ഇവര്‍ക്കുണ്ടായിരുന്നില്ലെന്നാണ് മനസിലാക്കാന്‍ സാധിച്ചതെന്നും ദ്വാരക പൊലീസ് പറഞ്ഞു.

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP


Share it:

National

Post A Comment: