www.superprimetime.com

Total Pageviews

Popular Posts

Blog Archive

Search This Blog

Tags

Kerala (1997) Idukki (1921) Mostreaded (1617) Crime (1485) National (1248) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (98) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (33) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

27 സെക്കന്‍റിനുള്ളിൽ കുഞ്ഞ് പുറത്ത്; ലോകത്തിലെ ഏറ്റവും വേഗമേറിയ പ്രസവം

Share it:


ലണ്ടൻ: മണിക്കൂറുകൾ നീണ്ടു നിൽക്കുന്ന പ്രസവ വേദന പേടിയോടെയാണ് സ്ത്രീകൾ കാണുന്നത്. എന്നാൽ 27 സെക്കന്‍റുകൾ കൊണ്ട് പ്രസവം പൂർത്തിയാക്കി അത്ഭുതം സൃഷ്ടിച്ചിരിക്കുകയാണ് ഒരു യുവതി.  യുകെയിലാണ് സംഭവം. ഇത്ര വേഗത്തിലുള്ള പ്രസവം അപൂർവമാണെന്ന് വിദഗ്ദർ പറയുന്നു. ലോകത്തെ ഏറ്റവും വേഗതയേറിയ പ്രസവമാണ് ഇതെന്നും റിപ്പോർട്ടുണ്ട്.  

ഹാംപ്ഷെയറിലെ ബാസിംഗ്സ്റ്റോക് സ്വദേശിയായ സോഫി ബഗ് എന്ന യുവതിയാണ് സെക്കന്‍റുകൾക്കുള്ളിൽ പ്രസവിച്ചത്. 38 ആഴ്ച ഗർഭിണിയായിരുന്ന ബഗ് വീട്ടിൽ വെച്ചാണ് പ്രസവിച്ചത്. അർധരാത്രി ശുചിമുറിയിൽ പോയ സമയത്താണ് പ്രസവ വേദനയുണ്ടായത്. 

ഭർത്താവ് ക്രിസ് പ്രസവ സമയത്ത് വീട്ടിലുണ്ടായിരുന്നുവെന്നും കുഞ്ഞ് നേരെ അദ്ദേഹത്തിന്‍റെ മടിയിലേക്കാണ് ജനിച്ച് വീണതെന്നുമാണ് റിപ്പോർട്ടുകൾ. പെൺകുഞ്ഞാണ് ഇരുവർക്കും പിറന്നത്. കാലുകൾക്കിടയിൽ കൈയിട്ടു നോക്കിയപ്പോൾ കുഞ്ഞ് പുറത്തേക്ക് വന്നെന്നും കാര്യമായ വേദന ഉണ്ടായില്ലെന്നുമാണ് ഇവർ പറയുന്നത്. 

ആദ്യത്തെ പുഷിൽ തന്നെ കുഞ്ഞ് ഭർത്താവിന്‍റെ മടിയിലെത്തി. മാർച്ച് 23 നായിരുന്നു പ്രസവം. മിലി എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കുഞ്ഞ് പൂർണ ആരോഗ്യത്തോടെയിരിക്കുന്നുവെന്നും മാതാപിതാക്കൾ പറയുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Health

Post A Comment:

Portable Mini Air Cooler Fan with LED Light