ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കേസുകൾ കുറയുന്നതായി കണക്കുകൾ. 24മണിക്കൂറിനിടെ 1,20,529 പുതിയ കോവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്‌തത്. കഴിഞ്ഞ 58 ദിവസത്തിനിടയിൽ രാജ്യത്ത് റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കുറഞ്ഞ കോവിഡ് കേസാണിത്.
3,380 പേരാണ് 24 മണിക്കൂറിനിടെ മരിച്ചത്. 1,97,894 പേർ കോവിഡ് മുക്തരായി ആശുപത്രി വിട്ടു. 15,55,248 സജീവ കേസുകളാണ് നിലവിലുള്ളത്. രാജ്യത്ത് ഇതുവരെ 2,86,94,879 പേർക്കാണ് കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. ഇതിൽ 2,67,95,549 പേർ കോവിഡ് മുക്തരായപ്പോൾ 3,44,082 പേർ മരിച്ചു. രാജ്യത്ത് ഇതിനകം വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 22,78,60,317 ആയി ഉയർന്നു.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: