www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1981) Idukki (1909) Mostreaded (1617) Crime (1484) National (1242) Entertainment (854) world (449) Viral (445) Video (361) Health (210) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (29) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

തട്ടുകട രുചിയിൽ വീട്ടിലുണ്ടാക്കാം നല്ല കിടിലൻ ക്രിസ്‌പി ചിക്കൻ ഫ്രൈ

Share it:


ചേരുവകൾ 

  • ചിക്കൻ - 1/2 കിലോ 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • കാശ്മീരിമുളക്പൊടി - 1 ടേബിൾസ്‌പൂൺ
  • മഞ്ഞൾപൊടി - 1/4 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 2 ടേബിൾസ്‌പൂൺ
  • ഗരംമസാലപ്പൊടി - 1 ടേബിൾസ്‌പൂൺ
  • ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് - 1 ടേബിൾസ്‌പൂൺ  
  • നാരങ്ങാനീര് - 1/2 മുറി പിഴിഞ്ഞത് 
  • കോൺഫ്ലവർ പൗഡർ - 2 ടേബിൾസ്‌പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • തൈര് - 2 ടേബിൾസ്‌പൂൺ
  • മുട്ട - 1 എണ്ണം 
  • സൺഫ്ലവർ ഓയിൽ - ആവശ്യത്തിന് 
  • സവാള - 1 എണ്ണം (നീളനെ അരിഞ്ഞത്)
  • കറിവേപ്പില - ആവശ്യത്തിന്  



തയ്യാറാക്കുന്ന വിധം 

ക്രിസ്‌പി ചിക്കൻ ഫ്രൈ തയ്യാറാക്കുന്നതിന് വേണ്ടി ആദ്യം തന്നെ ചിക്കൻ മാരിനേറ്റ് ചെയ്യണം. ഇതിനായി ആദ്യം ഒരു പാത്രത്തിൽ ചിക്കൻ, മുളക്പൊടി, മഞ്ഞൾപൊടി, മല്ലിപൊടി, കാശ്‌മീരിമുളക്പൊടി, ഗരംമസാലപ്പൊടി, ഉപ്പ്, തൈര്, ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, മുട്ട, കോൺഫ്ലവർ പൗഡർ എന്നിവ മുകളിൽ പറഞ്ഞ അളവിൽ ചേർത്ത് നന്നായി ഇളക്കുക. തുടർന്ന് ഇത് മൂടിവയ്‌ക്കാം. ചിക്കനിലേക്ക് എല്ലാ ചേരുവകളും പിടിക്കുന്നതിന് വേണ്ടി ഒരു 30 മിനിറ്റ് ഫ്രിഡ്‌ജിൽ വയ്ക്കാവുന്നതാണ്. 

തുടർന്ന് ചിക്കൻ ഫ്രൈ ചെയ്യുന്നതിനായി സ്റ്റൗവ് ഓൺ ചെയ്‌ത്‌ അതിലേക്ക് പാകം ചെയ്യാനാവശ്യമായ ഒരു ചീനച്ചട്ടി വയ്ക്കുക. ശേഷം ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേക്ക് നേരത്തെ മാരിനേറ്റ് ചെയ്‌ത്‌ വച്ചിരിക്കുന്ന  ചിക്കൻ ഓരോന്നായി ഇടാം. നന്നായി വെന്ത ശേഷം കോരി മാറ്റി വയ്ക്കുക. അതിലേക്ക് കറിവേപ്പിലയും സവാളയും ആവശ്യത്തിന് വറുത്തെടുത്ത് മിക്‌സ് ചെയ്യുക. ഇപ്പോൾ രുചികരമായ ചിക്കൻ ഫ്രൈ റെഡി.







വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Food

Post A Comment:

Portable Mini Air Cooler Fan with LED Light