ചേരുവകൾ
- ജീരകശാല അരി - 1 കപ്പ്
- വെള്ളം - 2 കപ്പ്
- വെളിച്ചെണ്ണ - 2 ടേബിൾസ്‌പൂൺ
- ഉപ്പ് - ആവശ്യത്തിന്
- നെയ്യ് - 5 ടേബിൾസ്‌പൂൺ
- സവോള - 2 എണ്ണം (നീളനെ കനം കുറഞ്ഞ് അരിഞ്ഞത്)
- പച്ചമുളക് - 3 എണ്ണം (നീളനെ മുറിച്ചത്)
- ഇഞ്ചി - ഒരു ചെറിയ കഷണം (നീളനെ അരിഞ്ഞത്)
- വെളുത്തുള്ളി - 4 അല്ലി (നീളനെ അരിഞ്ഞത്)
- ഗ്രാമ്പു - 2 എണ്ണം
- പട്ട - 2 എണ്ണം
- ബിരിയാണി ഇല - 1 എണ്ണം
- തക്കോലം - 1 എണ്ണം
- കശുവണ്ടി - ആവശ്യത്തിന്
- ഉണക്കമുന്തിരി - ആവശ്യത്തിന്
- കറിവേപ്പില - ആവശ്യത്തിന്
- മല്ലിയില - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നെയ്‌ച്ചോർ തയാറാക്കുന്നതിനായി ഒരു പാത്രത്തിൽ അൽപം നെയ് ഒഴിച്ച് അതിൽ കശുവണ്ടിയും ഉണക്കമുന്തിരിയും വറുത്തെടുത്ത് മാറ്റി വയ്ക്കാം. തുടർന്ന് തയാറാക്കാൻ ഉദേശിക്കുന്ന പാത്രത്തിലേക്ക് വെളിച്ചെണ്ണയും അൽപം നെയ്യും ഒഴിച്ച് അതിലേക്ക് പട്ട, ഗ്രാമ്പു, തക്കോലം, ബിരിയാണി ഇല, സവോള, പച്ചമുളക്, ഇഞ്ചി, വെളുത്തുള്ളി എന്നിവ (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് നന്നായി വഴറ്റുക.
നന്നായി വഴറ്റിയതിനു ശേഷം അതിലേക്ക് ജീരകശാല അരി (മുകളിൽ പറഞ്ഞ അളവിൽ) ഇട്ട് ഇളക്കുക. അഞ്ച് മിനിറ്റ് വറുക്കുക. ശേഷം അരി വേകുന്നതിന് ആവശ്യമായ വെള്ളം (ഒരു കപ്പ് അരിക്ക് രണ്ടു കപ്പ് വെള്ളം) ഒഴിച്ച് അതിലേക്ക് ആവശ്യത്തിന് ഉപ്പ് ഇട്ട് വേവിക്കുക. അവസാനമായി നേരത്തെ വറുത്തെടുത്ത് മാറ്റി വച്ചേക്കുന്ന കശുവണ്ടിയും, ഉണക്കമുന്തിരിയും, കറിവേപ്പിലയും, മല്ലിയിലയും ഇട്ട് അതിലേക്ക് ആവശ്യത്തിന് നെയ്യും കൂടി ഒഴിക്കാം. ഇപ്പോൾ രുചികരമായ നെയ്‌ച്ചോർ തയ്യാർ. നെയ്‌ച്ചോറിന്‍റെ കൂടെ ചിക്കൻ കറിയോ, ബീഫ് കറിയോ ചേർത്ത് കഴിക്കാവുന്നതാണ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
https://chat.whatsapp.com/LL40qooRKZ87BK1m3FV3rX
Post A Comment: