www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1363) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

എളുപ്പത്തിൽ തയാറാക്കാം പാലക്കാടൻ സാമ്പാർ

Share it:


ചേരുവകൾ

  • തുവര പരിപ്പ് - 1 കപ്പ് 
  • തക്കാളി - 1 എണ്ണം 
  • സവാള - 1 എണ്ണം 
  • പച്ചമുളക് - 3 എണ്ണം
  • മുരിങ്ങക്കായ -2 എണ്ണം
  • ബീൻസ് - 6 എണ്ണം
  • കാരറ്റ് - 1 എണ്ണം
  • ഉരുളകിഴങ്ങ് - 1 എണ്ണം 
  • വഴുതനങ്ങ - 1 എണ്ണം
  • വെണ്ടയ്ക്ക - 4 എണ്ണം 
  • തേങ്ങാ ചിരകിയത് -1 കപ്പ്   
  • ഉണക്കമുളക് - 4 എണ്ണം
  • വെളിച്ചെണ്ണ - ആവശ്യത്തിന് 
  • മുളക്പൊടി - 2 ടേബിൾസ്‌പൂൺ 
  • മഞ്ഞൾപൊടി - 1/2 ടേബിൾസ്‌പൂൺ
  • മല്ലിപൊടി - 1 ടേബിൾസ്‌പൂൺ
  • സാമ്പാർപൊടി -2 ടേബിൾസ്‌പൂൺ
  • വാളൻപുളി പിഴിഞ്ഞത് - 1 ചെറിയ കപ്പ് 
  • കായം - 1/4 ടേബിൾസ്‌പൂൺ  
  • ഉപ്പ് - ആവശ്യത്തിന് 
  • കടുക് - ആവശ്യത്തിന് 
  • ഉലുവ - ഒരു നുള്ള് 
  • ഉഴുന്ന് -  ഒരു നുള്ള് 
  • കറിവേപ്പില - ആവശ്യത്തിന് 
  • മല്ലിയില - ആവശ്യത്തിന്  



തയ്യാറാക്കുന്ന വിധം

രുചികരമായ പാലക്കാടൻ സാമ്പാർ എങ്ങനെ തയാറാക്കാമെന്ന് നോക്കാം. ആദ്യമായി ഒരു ചീനച്ചട്ടിയിൽ അൽപം എണ്ണ ഒഴിച്ച് അതിൽ വെണ്ടയ്ക്ക വഴറ്റിയെടുത്ത് മാറ്റി വയ്‌ക്കുക. ശേഷം സാമ്പാർ അരപ്പിന് വേണ്ടി ഒരു പാനിൽ രണ്ടു സ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് ഉഴുന്ന്, ഉലുവ, തേങ്ങാ ചിരകിയത്, മല്ലിപൊടി, മുളക്പൊടി, സാമ്പാർപൊടി എന്നിവ മുകളിൽ പറഞ്ഞ അളവിൽ ഇട്ട് നന്നായി വറുത്തെടുക്കണം. 

ഇത് തണുത്ത ശേഷം  മിക്‌സിയിൽ ഇട്ട് പേസ്റ്റ് പോലെ അരച്ചെടുക്കാം. ശേഷം ഒരു കുക്കറിൽ തുവരപരിപ്പ്, സാമ്പാറിന് വേണ്ടി എടുത്തു വച്ച കഷണങ്ങൾ എന്നിവ ചേർത്ത് ഉപ്പ്, മുളക്പൊടി, മഞ്ഞൾപൊടി എന്നിവയും ഇട്ട് രണ്ടു വിസിൽ അടിപ്പിക്കുക. കഷണങ്ങൾ വെന്ത ശേഷം അതിലേക്ക് സാമ്പാറിന് വേണ്ടി അരച്ചു വച്ചേക്കുന്ന അരപ്പ് ചേർക്കുക. 

മാറ്റി വച്ചിരിക്കുന്ന പുളി വെള്ളം ഇതിലേക്ക് ചേർക്കാം. ഇതോടൊപ്പം അൽപം കായം പൊടിച്ചതും ചേർത്തു കൊടുക്കാം. അവസാനമായി താളിക്കുന്നതിന് വേണ്ടി ഒരു പാനിൽ ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് അതിലേക്ക് കടുക്, ഉണക്കമുളക്, കറിവേപ്പില എന്നിവ ഇട്ട് താളിച്ചെടുക്കാം. ഏറ്റവും അവസാനമായി കുറച്ച് മല്ലിയില കൂടി സാമ്പാറിലേക്ക് ചേർക്കാവുന്നതാണ്. ഇപ്പോൾ രുചികരമായ പാലക്കാടൻ സാമ്പാർ തയ്യാർ.  




വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

Share it:

Food

Post A Comment: