www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1777) Idukki (1739) Mostreaded (1611) Crime (1362) National (1184) Entertainment (827) world (420) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) review (12) editorial (11) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

രാത്രിയിൽ ഇക്കിളി മെസേജും അശ്ലീല സംസാരവും; പാസ്റ്റർക്കെതിരെ യുവതിയുടെ പരാതി

Share it:

കോട്ടയം: ഫെയ്‌സ് ബുക്കിൽ പരിചയപ്പെട്ട പാസ്റ്റർ അശ്ലീല സന്ദേശം അയച്ചതായും ശരീര ഭാഗങ്ങളെ കുറിച്ച് മോശമായി സംസാരിച്ചതായും യുവതിയുടെ പരാതി. കോട്ടയം ആർപ്പൂക്കര സ്വദേശിനിയായ യുവതിയാണ് കോട്ടയം പൊലീസ് സൂപ്രണ്ടിനും ചർച്ച് ഓഫ് ഗോഡ് ഇന്ത്യ കേരള റീജിയണും പരാതി നൽകിയത്. ചങ്ങനാശേരി സ്വദേശിയായ പാസ്റ്ററിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. 

ഹോം നഴ്‌സായ യുവതി പാസ്റ്റർ ആണെന്നു കണ്ടാണ് ഇയാൾക്ക് ഫെയ്‌സ് ബുക്കിൽ റിക്വസ്റ്റ് അയച്ചത്. അന്നേ ദിവസം പാസ്റ്ററുടെ പിറന്നാൾ ദിവസമായിരുന്നുവെന്നും അതിനു വിഷ് ചെയ്‌തതോടെ പരസ്‌പരം പരിചയപ്പെട്ടെന്നും യുവതി പറഞ്ഞു. തുടർന്ന് ഇയാൾ അശ്ലീലം സംസാരിക്കാൻ തുടങ്ങുകയായിരുന്നു. ഫെയ്‌സ് ബുക്കില്‍ നിന്നും യുവതിയുടെ നമ്പര്‍ എടുത്ത് ഫോണ്‍ വിളിച്ച് പരിചയപ്പെടുകയും ചെയ്തിരുന്നു.  

മാറിടം വലുതാണോ എന്നും പാലു തരുമോ എന്നും ഇയാള്‍ ചോദിച്ചുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. ഉമ്മ ചോദിക്കുക, സ്വകാര്യഭാഗങ്ങളെ പറ്റി പറയുക തുടങ്ങിയവയാണ് ഇയാള്‍ ചാറ്റിലൂടെ യുവതിയോട് സംസാരിച്ചത്. ഇതിന്‍റെയെല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തുവെച്ചിട്ടാണ് പാസ്റ്റര്‍ക്കെതിരെ യുവതി പരാതി നല്‍കിയിരിക്കുന്നത്. 


രാത്രികളിലാണ് പാസ്റ്റര്‍ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകള്‍ അയച്ചുകൊടുക്കുന്നത്. ഇയാള്‍ക്കെതിരെ നിരവധി യുവതികള്‍ മുന്‍പ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ഇത് ആദ്യമായാണെന്നാണ് വിവരം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. 

സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ.. 

മെയ് മാസം അഞ്ചിന് ഹോംനേഴ്‌സായ  യുവതി പാസ്റ്റർക്ക് ഫെയ്സ് ബുക്കിൽ സുഹൃത്താകാനായി റിക്വസ്റ്റ് അയച്ചു. പെന്തകോസ്ത് വിശ്വാസിയായ യുവതി  പാസ്റ്ററായതിനാലാണ് റിക്വസ്റ്റ് അയച്ചത്. തുടർന്ന് പാസ്റ്റർ യുവതിയെ സുഹൃത്താക്കി. അന്നേ ദിവസം പാസ്റ്ററുടെ ജന്മദിനമാണെന്ന് കണ്ട യുവതി ഫെയ്സ് ബുക്ക് വഴി ആശംസ അറിയിച്ചു. ഇതോടെ പാസ്റ്റർ തിരികെ നന്ദി അറിയിച്ചുകൊണ്ട് സന്ദേശം അയച്ചു. ഇരുവരും സന്ദേശം അയച്ചു പരിചയപ്പെട്ടതിന് ശേഷമാണ് ഇയാൾ ദ്വയാർഥങ്ങൾ പ്രയോഗിച്ച് ചോദ്യങ്ങൾ ചോദിക്കാൻ തുടങ്ങിയത്. 

ഫെയ്‌സ് ബുക്കിൽ നിന്നും യുവതിയുടെ നമ്പർ എടുത്ത് ഫോൺ വിളിച്ച് പരിചയപ്പെടുകയും ചെയ്‌തു. എന്നാൽ രണ്ടു ദിവസം കഴിഞ്ഞപ്പോഴേക്കും ഇയാളുടെ തനി നിറം പുറത്തായി. യുവതിയോട് ഇയാൾ ശരീരഭാഗങ്ങളെ പറ്റി ചോദിക്കാൻ തുടങ്ങിയതോടെയാണ് പാസ്റ്ററുടെ അസുഖം മനസ്സിലായത്. മാറിടം വലുതാണോ എന്നും പാലു തരുമോ എന്നും ഇയാൾ ചോദിച്ചു. പിന്നീട് യുവതിക്ക് കുറേ പോൺ വീഡിയോകൾ അയച്ചു കൊടുക്കുകയും വേഗം തന്നെ ഡീലീറ്റ് ചെയ്യുകയും ചെയ്‌തു.  

ഉമ്മ ചോദിക്കുക, സ്വകാര്യഭാഗങ്ങളെ പറ്റി പറയുക തുടങ്ങിയവയാണ് ഇയാൾ ചാറ്റിലൂടെ യുവതിയോട് സംസാരിച്ചത്. ഒരു പാസ്റ്റർ ഈ രീതിയിൽ സംസാരിച്ചതോടെ യുവതി മാനസികമായി തകർന്നു. രാത്രികളിലാണ് പാസ്റ്റർ യുവതിയുടെ മെസേഞ്ചറിലേക്ക് മെസേജുകൾ അയച്ചുകൊടുക്കുന്നത്. ആദ്യം സൗഹൃദപരമായി തുടങ്ങിയ ചാറ്റിങ് പിന്നീട് അശ്ലീലതയിലേക്ക് വഴിമാറുകയായിരുന്നു. കിസിങ്, ലൗ സ്‌മൈലികളുമാണ് പാസ്റ്റർക്ക് താൽപര്യം. അതിനിടയിൽ മാറിടത്തിന്‍റെ സൈസും പാസ്റ്റർ തിരക്കുന്നുണ്ട്. വീട്ടിൽ ആരൊക്കെയുണ്ട്. 


വീട് എവിടെയാണ്, ഒരു കടിതരട്ടേ, ഏത് ചർച്ചിലാണ് എന്നിങ്ങനെ നീളുന്നു പാസ്റ്ററുടെ പാതിരാകിന്നാരം. ദൈവവചനം മത്രം പ്രസംഗിച്ചു നടക്കുന്ന പാസ്റ്റർക്ക് രാത്രിയിലാണ് ഇത്തരം ഞരമ്പ് രോഗം ഉണ്ടാകുന്നത്. ഇയാൾക്കെതിരെ നിരവധി യുവതികൾ മുൻപ് പരാതി പറഞ്ഞിട്ടുണ്ടെങ്കിലും ഔദ്യോഗികമായ പരാതിയുമായി ഒരു സ്ത്രീ മുന്നിട്ടിറങ്ങുന്നത് ആദ്യമാണ്. സംഭവത്തിൽ കോട്ടയം എസ്‌പി പരാതി സൈബർ സെല്ലിന് കൈമാറിയിട്ടുണ്ട്. 

Also Read... പാസ്റ്റർക്ക് വിവാഹിതരായ സ്ത്രീകളോട് പ്രത്യേക താൽപര്യം

അതേസമയം തനിക്കെതിരെ യുവതി ആരോപണം നടത്തുന്നത് ചിലരുടെ ഗൂഢാലോചനയാണെന്നാണ് പാസ്റ്റർ തോമസ് ജോണിന്‍റെ പ്രതികരണം. സഭയിലെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് മത്സരിക്കാതിരിക്കാൻ ചിലർ നടത്തുന്ന ഗൂഢ നീക്കങ്ങളാണ് ഇത്. താൻ ഇത്തരത്തിൽ ആരോടും സംസാരിച്ചിട്ടില്ലെന്നും സ്‌ക്രീൻ ഷോട്ടുകൾ വ്യാജമാണെന്നുമാണ് വിശദീകരണം. 

(വാർത്തയ്ക്ക് കടപ്പാട്) 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/JADaOBrSTxqKfsrW1ZkLRV

Share it:

Kerala

Mostreaded

Post A Comment: