ഹൈദരാബാദ്: കോവിഡ് പോസിറ്റിവായെന്നറിഞ്ഞ വീട്ടമ്മ മരുമകളെ കെട്ടിപ്പിടിച്ച് നിർബന്ധപൂർവം രോഗം പകർന്നു നൽകി. തെലുങ്കാനയിലാണ് ഞെട്ടിക്കുന്ന സംഭവം. കോവിഡ് പോസിറ്റിവാണെന്ന് കണ്ടെത്തിയ വീട്ടമ്മയെ വീട്ടിലെ മുറിയിൽ പാർപ്പിച്ചിരിക്കുകയായിരുന്നു. വീട്ടുകാരുമായി സമ്പർക്കമുണ്ടാകരുതെന്ന് ആരോഗ്യ പ്രവർത്തകർ നിർദേശം നൽകിയിരുന്നു.
ഇതനുസരിച്ച് ബന്ധുക്കൾ ആഹാരം തയാറാക്കി മുറിക്ക് പുറത്ത് വക്കുകയായിരുന്നു പതിവ്. എന്നാൽ ഇതിനിടെ മരുമകൾക്ക് കോവിഡ് ഇല്ലെന്നു കണ്ട വീട്ടമ്മ മുറിക്ക് പുറത്തെത്തി മരുമകളെ കെട്ടിപ്പിടിച്ച് രോഗം പകർത്തുകയായിരുന്നു. ആലിംഗനം ചെയ്തതിലൂടെ കുറച്ച് ദിവസങ്ങള്‍ക്കകം മരുമകള്‍ കൊവിഡ് പൊസിറ്റീവാകുകയും ചെയ്തു.
ഞാന്‍ മരിക്കുമ്പോള്‍ നിങ്ങള്‍ എല്ലാവരും സന്തോഷത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ?’ എന്ന് ചോദിച്ചുകൊണ്ടാണ് തന്നെ അമ്മായിയമ്മ കെട്ടിപിടിച്ചതെന്ന് യുവതി പറയുന്നു. കൊവിഡ് ബാധിതയായ യുവതി ഇപ്പോള്‍ ചികിത്സയിലാണ്.
ഒറ്റപ്പെടലില്‍ മനംനൊന്ത വീട്ടമ്മ മരുമകള്‍ക്ക് കൂടി തന്‍റെ അസുഖം പകര്‍ന്നു നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു. ഇത് കൂടാതെ കോവിഡ് പോസിറ്റീവായതോടെ യുവതിയെ ഭര്‍തൃവീട്ടില്‍ നിന്നും പുറത്താക്കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. യുവതിയുടെ സഹോദരി എത്തി പിന്നീട് ഇവരെ രാജന്ന സിര്‍സില്ല ജില്ലയിലെ തിമ്മപൂര്‍ ഗ്രാമത്തിലെ കുടുംബ വീട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: