www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1990) Idukki (1917) Mostreaded (1617) Crime (1485) National (1247) Entertainment (854) world (449) Viral (445) Video (361) Health (211) Gallery (163) mollywood (161) Gulf (142) sports (139) Trending (109) business (97) bollywood (89) Science (80) Food (53) Travel (43) Gossip (38) kollywood (38) Tech (35) editorial (31) auto (27) featured (27) Sex (25) Beauty (21) hollywood (19) shortfilm (15) trailer (14) Fashion (13) review (13) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

ട്യൂഷൻ പഠിക്കാൻ വീട്ടിൽ പോയ 17 കാരനുമായി അധ്യാപിക ഒളിച്ചോടി

Share it:



പാറ്റ്ന: പ്ലസ് വൺ വിദ്യാർഥിയുമായി ക്ലാസ് ടീച്ചറായ അധ്യാപിക ഒളിച്ചോടി. പാനിപ്പട്ടിലെ ഒരു സ്വകാര്യ സ്‌കൂൾ അധ്യാപികയാണ് 17 കാരനായ വിദ്യാർഥിക്കൊപ്പം നാടുവിട്ടത്. ഇരുവർക്കുമായി പൊലീസ് തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്. കുട്ടിയുടെ പ്ലസ് വൺ ക്ലാസിലെ അധ്യാപികയായിരുന്നു ഇവർ. കുട്ടിക്ക് ഇവർ ട്യൂഷനും എടുത്തിരുന്നു. ഭർത്താവുമായി പിരിഞ്ഞു കഴിഞ്ഞിരുന്ന 30 കാരിയായ അധ്യാപിക 17കാരനുമായി പിന്നീട് അടുപ്പത്തിലാകുകയായിരുന്നു. 

രണ്ട്- മൂന്നു മാസമായി ട്യൂഷൻ എടുക്കാനെന്ന പേരിൽ അധ്യാപികയുടെ വീട്ടിലേക്ക് വിദ്യാർഥി പോകാറുണ്ടായിരുന്നു. ദേസ്രാജ് കോളനിയിലുള്ള വീട്ടിലായിരുന്നു അധ്യാപിക താമസിച്ചിരുന്നത്. ലോക് ഡൗൺ സമയത്ത് നാലും അഞ്ചും മണിക്കൂറോളം ട്യൂഷൻ എടുക്കാറുണ്ടായിരുന്നു. ഇത്തരത്തിൽ ട്യൂഷനു പോയ 17 കാരൻ വൈകിട്ടായിട്ടും വീട്ടിൽ മടങ്ങിയെത്താതായതോടെ വീട്ടുകാർ അന്വേഷിച്ചിറങ്ങുകയായിരുന്നു.

മാതാപിതാക്കള്‍ പറയുന്നതനുസരിച്ച് മെയ് 29 ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ വിദ്യാർഥി, അധ്യാപികയുടെ ദേസ്രാജ് കോളനിയിലുള്ള വീട്ടിലേക്ക് പോയിരുന്നു. വിദ്യാർഥിയുടെ കുടുംബാംഗങ്ങൾ തിരക്കി എത്തിയിട്ടും പ്രതികരിക്കാൻ അധ്യാപികയുടെ വീട്ടുകാർ തയ്യാറായില്ല. ഒടുവിൽ തന്‍റെ മകളെയും കാണാനില്ലെന്ന വിവരം അധ്യാപികയുടെ പിതാവ് തന്നെ വെളിപ്പെടുത്തുകയായിരുന്നു. 

തുടർന്നാണ് കുട്ടിയുടെ ബന്ധുക്കൾ പരാതിയുമായി ഫോർട്ട് പൊലീസിനെ സമീപിച്ചത്. പരാതിയുടെ അടിസ്ഥാനത്തിൽ തട്ടിക്കൊണ്ടു പോകലിനാണ് അധ്യാപികയ്ക്കെതിരെ കേസ് രജിസ്റ്റർ ചെയ്തത്. ഒളിച്ചോടിപ്പോയവർ അവരവരുടെ വീടുകളിൽ നിന്നും വിലപ്പെട്ട ഒന്നും കൊണ്ടു പോയിരുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. അധ്യാപികയുടെ വിരലിൽ ഉണ്ടായിരുന്ന സ്വർണ മോതിരം മാത്രമായിരുന്നു ഇവരുടെ പക്കലുണ്ടായിരുന്ന ഏക വിലപിടിപ്പുള്ള വസ്‌തു. 

പരാതിയെ തുടർന്ന് പൊലീസ് ഇരുവര്‍ക്കുമായി തെരച്ചിൽ ആരംഭിച്ചിരുന്നുവെങ്കിലും ഒരു സൂചനയും ലഭിച്ചില്ല. കാണാതായത് മുതൽ രണ്ടു പേരുടെയും ഫോണുകളും ഓഫായിരുന്നു. മൊബൈൽ ലൊക്കേഷൻ ട്രേസ് ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസെന്നാണ് അന്വേഷണ ഉദ്യോഗസ്ഥൻ റാണ പ്രതാപ് അറിയിച്ചിരിക്കുന്നത്. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

National

Post A Comment:

Portable Mini Air Cooler Fan with LED Light