www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

കോഴിക്ക് മലബന്ധം; ലോക് ഡൗണിൽ പുറത്തിറങ്ങിയ ആളുടെ വിചിത്ര വാദം കേട്ട് മൂക്കത്ത് വിരൽ വച്ച് പൊലീസ്

Share it:



ബംഗളൂരു: ലോക് ഡൗൺ നിയന്ത്രണങ്ങൾ കടുപ്പിക്കുമ്പോളും പൊലീസിനെ കബളിപ്പിച്ച് വെറുതെ കറങ്ങി നടക്കാൻ ശ്രമിക്കുന്ന ചിലർ എല്ലായിടത്തുമുണ്ട്. അത്തരത്തിൽ ഒരാളുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. കർണാടകയിൽ നിന്നാണ് വീഡിയോ പുറത്തു വന്നത്. കോവിഡ് ലോക് ഡൗണിനിടെ കോഴിയുമായി നടന്നു പോയ ആളോട് പൊലീസ് എവിടെ പോകുന്നുവെന്ന് ചോദിക്കുമ്പോഴാണ് വിചിത്രമായ വാദം ഇയാൾ ഉന്നയിക്കുന്നത്.  

കോഴിക്ക് മലബന്ധം ആണെന്നും ഡോക്‌ടറെ കാണിക്കാൻ കൊണ്ടുപോകുകയാണെന്നുമായിരുന്നു ഇയാൾ പൊലീസിനോട് പറഞ്ഞത്. കർണാടകയിലെ ഗഡഗ് ജില്ലയിലാണ് രസകരമായ സംഭവം നടന്നത്. കോഴിയെ കുട്ടയിലാക്കിയാണ് ഇയാൾ റോഡിലൂടെ നടന്നു പോയത്. കോഴിക്ക് അത്യാവശ്യമായി ചികിത്സ ലഭ്യമാക്കണമെന്നും ഇയാൾ ആവശ്യപ്പെടുന്നു. കുട്ടയിൽ നിന്നും കോഴിയെ പുറത്തെടുത്ത് ഇയാൾ പൊലീസുകാർക്ക് മുന്നിൽ പ്രദർശിപ്പിക്കുന്നുമുണ്ട്. 

ഇയാളുടെ മറുപടി തൃപ്‌തികരം ആയില്ലെങ്കിലും കേട്ട് നിന്ന പൊലീസുകാരിലും ഇത് ചിരി പടർത്തി. എന്തായാലും ഇയാളെയും മലബന്ധമുള്ള കോഴിയെയും അവർ വീട്ടിലേക്ക് തന്നെ തിരിച്ചയച്ചു. മെയ് 29ന് അമിത് ഉപാധ്യായ എന്ന ട്വിറ്റർ ഉപയോക്താവാണ് 30 സെക്കന്‍റുള്ള വീഡിയോ ക്ലിപ്പ് പങ്കുവച്ചത്. എന്നാൽ വീഡിയോയും ലോക്‌ഡൗണിൽ പുറത്തിറങ്ങാനുള്ള ഈ വിചിത്ര കാരണവും ചിരിപടർത്തിക്കൊണ്ട് സോഷ്യൽ മീഡിയയിൽ വൈറലാവുകയായിരുന്നു. 

സംഭവത്തെ മിക്കവാറും ആളുകൾ തമാശയോടെ സമീപിക്കുമ്പോൾ ഇതിനെതിരെ പ്രതികരിക്കുന്നവരും കുറവല്ല. കേരളത്തിലും ലോക് ഡൗണിൽ രസകരമായ കാരണങ്ങൾ നിരത്തി ഒട്ടേറെ പേർ പുറത്തിറങ്ങാൻ ശ്രമിക്കാറുണ്ട്. ഇവരിൽ പലരെയും പൊലീസ് താക്കീത് നൽകി മടക്കി അയക്കുകയാണ് പതിവ്. എന്നാൽ ആദ്യ ഘട്ട ലോക് ഡൗണിനെ അപേക്ഷിച്ച് രണ്ടാം ഘട്ട ലോക് ഡൗണിൽ പുറത്തിറങ്ങുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Viral

Post A Comment: