കൊല്ലം: 15 കാരി വീട്ടിൽ പ്രസവിച്ചു. അയൽവാസിയായ 17 കാരൻ നിരീക്ഷണത്തിൽ. കൊല്ലം കുളത്തൂപ്പുഴയിലാണ് സംഭവം നടന്നത്. വീട്ടുകാർ പോലും അറിയാതെയാണ് പെൺകുട്ടി പ്രസവം നടത്തിയതെന്നാണ് പുറത്തു വരുന്ന വിവരം. പിന്നീട് വിവരം മറച്ചുവയ്ക്കാൻ കുട്ടിയുടെ അമ്മ പ്രസവം ഏറ്റെടുക്കുകയായിരുന്നു. 2016ൽ പോക്‌സോ കേസിലെ ഇരയാണ് പെൺകുട്ടി.
രണ്ട് ദിവസം മുമ്പ് കുട്ടിയുടെ അമ്മ കുഞ്ഞുമായി പുനലൂരിലെ താലൂക്ക് ആശുപത്രിയിലെത്തി. താൻ പ്രസവിച്ചതാണ് കുഞ്ഞെന്നാണ് അമ്മ പറഞ്ഞത്. സംശയം തോന്നി പരിശോധന നടത്തിയ ഡോക്‌ടർമാരാണ് ഇവർ പ്രസവിച്ചിട്ടില്ലെന്ന് കണ്ടെത്തിയത്. തുടർന്നാണ് ഇവരുടെ മകൾ കുഞ്ഞിനു ജൻമം നൽകിയതായി കണ്ടെത്തിയത്.
ഇതോടെ ആശുപത്രി അധികൃതർ പൊലീസിനെ വിവരം അറിയിച്ചു. തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ എത്തി കുട്ടിയുടെ മൊഴി രേഖപ്പെടുത്തി. അയല്‍വാസിയായ 17 കാരനാണ് പ്രതിയെന്നാണ് പെണ്‍കുട്ടിയുടെ മൊഴിയില്‍ നിന്നും വ്യക്തമാകുന്നത്. ഇത് സ്ഥിരീകരിക്കണമെങ്കില്‍ ഡിഎന്‍എ പരിശോധന നടത്തണം. 15 കാരിയും കുഞ്ഞും പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
https://chat.whatsapp.com/FqW7VJGGtZ9IrG38Ai0WK1
വൈദികന്‍റെ വീട്ടിലെ മോഷണം; മകൻ അറസ്റ്റിൽ
കോട്ടയം: പ്രാർഥനയ്ക്ക് പോയ സമയത്ത് വൈദികന്‍റെ വീട് കുത്തിത്തുറന്ന് 50 പവൻ സ്വർണം കവർച്ച ചെയ്‌ത സംഭവത്തിൽ വൻ വഴിത്തിരിവ്. കേസിൽ വൈദികന്‍റെ മകൻ അറസ്റ്റിലായി. കോട്ടയം പാമ്പാടി കൂരോപ്പടയിൽ ഫാ. ജേക്കബ് നൈനാന്‍റെ വീട്ടിലാണ് കഴിഞ്ഞ ദിവസം വൻ മോഷണം നടന്നത്. കേസിൽ അന്വേഷണം നടത്തിയ പൊലീസാണ് വൈദികന്‍റെ മകൻ ഷൈനോ നൈനാനെ അറസ്റ്റ് ചെയ്‌തത്.
കടം വീട്ടാനായിരുന്നു മോഷണമെന്ന് പ്രതി മൊഴി നൽകിയിട്ടുണ്ട്. മോഷണത്തിനു പിന്നിൽ കുടുംബാംഗങ്ങൾ ആരോ ആണെന്ന് നേരത്തെ പൊലീസ് സംശയിച്ചിരുന്നു. സംഭവ സമയം ഷൈനോയുടെ ഫോൺ ഫ്ളൈറ്റ് മോഡിലായിരുന്നതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്.
വീട്ടില്‍ ആളില്ലാത്ത സമയത്താണ് അന്‍പത് പവന്‍ സ്വര്‍ണം വീട്ടില്‍ നിന്നും മോഷ്ടിക്കപ്പെട്ടത്. പ്രാർഥനയ്ക്കായി പള്ളിയില്‍ പോയ കുടുംബം വൈകീട്ട് ആറിനാണ് വീട്ടില്‍ തിരികെയെത്തിയത്. ഇതോടെയാണ് മോഷണം നടന്ന വിവരം അറിയുന്നത്. വീട്ടിലാകെ മുളക് പൊടി വിതറിയ നിലയിലായിരുന്നു. കവര്‍ച്ച ചെയ്യപ്പെട്ട സ്വര്‍ണത്തിന്‍റെ ഒരു ഭാഗം വീടിന് സമീപത്ത് നിന്നും പൊലീസ് കണ്ടെടുത്തുകയും ചെയ്തിരുന്നു. ഇതോടെ സംഭവത്തില്‍ ദുരൂഹത വര്‍ധിച്ചു. ഫോറന്‍സിക് വിദഗ്ദ്ധര്‍ സ്ഥലത്ത് എത്തി പരിശോധന നടത്തി.
തുടര്‍ന്നുള്ള അന്വേഷണമാണ് വൈദികന്‍റെ മകന്‍ ഷൈനോയിലേക്ക് തിരിഞ്ഞത്. സ്വര്‍ണം സൂക്ഷിച്ച അലമാര താക്കോല്‍ ഉപയോഗിച്ച് തുറന്ന ശേഷമാണ് കവര്‍ച്ച നടത്തിയത്. താക്കോല്‍ ഇരിക്കുന്ന സ്ഥലവും മോഷ്ടാവിന് കൃത്യമായി അറിയാമായിരുന്നു. എല്ലാ ചൊവ്വാഴ്ചയും ഫാദര്‍ ജേക്കബ് നൈനാനും ഭാര്യയും തൃക്കോതമംഗലം പള്ളിയില്‍ പ്രാർഥനയ്ക്ക് പോകാറുണ്ട്. ഇക്കാര്യങ്ങളെല്ലാം അറിയാവുന്ന വീടുമായി ബന്ധമുള്ള ആരോ ആണ് മോഷണത്തിന് പിന്നിലെന്ന് പൊലീസിന് തുടക്കം മുതലെ സംശയം ഉണ്ടായിരുന്നു. ഷൈനോയുടെ കടബാധ്യതകളെ കുറിച്ച് വിവരം ലഭിച്ചത് നിര്‍ണായമായി.
Post A Comment: