www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1894) Idukki (1825) Mostreaded (1617) Crime (1440) National (1225) Entertainment (846) Viral (439) world (439) Video (357) Health (208) Gallery (162) mollywood (160) sports (138) Gulf (135) Trending (109) business (95) bollywood (89) Science (80) Food (52) Travel (41) kollywood (37) Gossip (35) Tech (33) featured (27) auto (25) Sex (24) Beauty (21) editorial (20) hollywood (19) shortfilm (15) trailer (14) Fashion (12) review (12) music (9) Troll (8) Fitness (7) home and decor (6) Story (5) boxoffice (2)

അടിപൊളി ഓഫർ

അടിപൊളി ഓഫർ
20000 mAh Power Bank

കാണാതായ 18 കാരി പത്ത് വർഷം ഒളിച്ചിരുന്നത് കാമുകന്‍റെ വീട്ടിലെ കുടുസുമുറിയിൽ; വിശ്വസിക്കാനാവാതെ പൊലീസ്

Share it:


പാലക്കാട്: യുവാവിനൊപ്പം യുവതി വീട്ടുകാർ പോലും അറിയാതെ ഒളിച്ചു കഴിഞ്ഞത് 10 വർഷം. പാലക്കാട് അയിലൂർ കാരകാട്ട് പറമ്പിലാണ് സംഭവം. സ്വന്തം വീടിനു സമീപത്തു തന്നെയുള്ള യുവാവിന്‍റെ വീട്ടിലാണ് യുവതി ഇത്രയും കാലം ഒളിച്ചു കഴിഞ്ഞത്. അതേസമയം സംഭവത്തിന്‍റെ ഞെട്ടൽ മാറിയിട്ടില്ലെന്ന് പൊലീസും വ്യക്തമാക്കുന്നു.  

പത്ത് വർഷം മുമ്പാണ് യുവതിയെ കാണാതാകുന്നത്. വീട്ടുകാരും നാട്ടുകാരും ഒട്ടേറെ അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. ഇതിനിടെ മൂന്ന് മാസം മുമ്പ് യുവതിയെ വീട്ടിൽ ഒളിപ്പിച്ച യുവാവിനെ കാണാതായി. ഈ കേസിൽ അന്വേഷണം നടത്തിയ പൊലീസ് യുവാവിനെ കണ്ടെത്തിയപ്പോൾ ഒപ്പം 10 വർഷം മുമ്പ് കാണാതായ യുവതിയും ഒപ്പമുണ്ടായിരുന്നു. 

തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് 10 വർഷത്തെ ഒളിവ് ജീവിതത്തെ കുറിച്ച് ഇരുവരും വെളിപ്പെടുത്തുന്നത്. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.  

വീടുവിട്ടിറങ്ങിയ യുവതി തൊട്ടടുത്തുള്ള യുവാവിന്‍റെ വീട്ടിൽ താമസമാക്കുകയായിരുന്നു. യുവാവിന്‍റെ അഛനും അമ്മയും സഹോദരിയും താമസിച്ചിരുന്ന വീട്ടിൽ അവർ പോലുമറിയാതെയായിരുന്നു ഒളിജീവിതം. 2010 ഫെബ്രുവരിയിലാണ് യുവതിയെ കാണാതാവുന്നത്. പതിനെട്ടുകാരിയായ പെൺകുട്ടിയെ കാണാനില്ലെന്ന് കാണിച്ച് ആ സമയം വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു.  

മൂന്ന് മാസം മുമ്പ് വരെ യുവാവിന്‍റെ വീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു പെൺകുട്ടി. ചെറിയ വീട്ടിലെ ശുചിമുറി പോലുമില്ലാത്ത മുറിയിലായിരുന്നു ഇവരുടെ ഒളിവ് ജീവിതം. വീട്ടുകാർ അറിയാതെ ഭക്ഷണവും മറ്റും എത്തിച്ചു. പുറത്തിറങ്ങുമ്പോഴെല്ലാം യുവാവ് മുറി പൂട്ടിയിട്ടു. വീട്ടിലുള്ള മറ്റ് അംഗങ്ങളുടെ ശ്രദ്ധയിൽപ്പെടാതിരിക്കാൻ ജാഗ്രതയോടെയായിരുന്നു നീക്കങ്ങളെല്ലാം. 

മുറിയുടെ വാതിൽ അകത്തു നിന്ന് തുറക്കാൻ സംവിധാനം ഒരുക്കിയിരുന്നു. ശുചിമുറി ഉപയോഗത്തിന് രാത്രി ആരുമറിയാതെ യുവതിയെ പുറത്തിറക്കി. ജനാലയിൽ പലകകൾ നീക്കിയായിരുന്നു ഇതിന് വഴിയുണ്ടാക്കിയത്. മൂന്ന് മാസം മുമ്പ് ഇവർ വീടുവിട്ടിറങ്ങി. വിത്തനശേരിയിലെ വാടക വീട്ടിലേക്ക് താമസം മാറി.  

യുവതിയുടെയും യുവാവിന്‍റെയും മൊഴികളിൽ അവിശ്വസനീയത തോന്നിയതിനാൽ പൊലീസ് സംഭവ സ്ഥലം സന്ദർശിച്ചു. പ്രായപൂർത്തിയായ ഇരുവരുടെയും ഒരുമിച്ച് താമസിക്കാനാണ് താൽപര്യം എന്ന് മൊഴി നൽകി. പരാതി ഇല്ലെന്ന് ഇരുകൂട്ടരും അറിയിച്ചതോടെ കാണാതായെന്ന കേസുകൾ അവസാനിപ്പിക്കാൻ ഇവരെ കോടതിയിൽ ഹാജരാക്കി.

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Viral

Post A Comment: