www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1788) Idukki (1750) Mostreaded (1612) Crime (1368) National (1188) Entertainment (828) world (421) Viral (419) Video (351) Health (196) Gallery (161) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ക്രിട്ടിക്കൽ കണ്ടെയ്‌ൻമെന്‍റ് സോണിൽ ആരുമറിയാതെ സീരിയൽ ഷൂട്ടിങ്; നടപടിയെടുത്ത് പൊലീസ്

Share it:



തിരുവനന്തപുരം: ക്രിട്ടിക്കൽ കണ്ടെയ്‌മെന്‍റ് സോണിൽ സീരിയൽ ചിത്രീകരണം നടത്തിയ സംഘത്തിനെതിരെ പൊലീസ് കേസെടുത്തു. വർക്കല ഓടയം പാം ട്രീ ഹെറിറ്റേജ് റിസോർട്ടിൽ വച്ചാണ് സീരിയൽ ഷൂട്ടിങ് നടന്നത്. പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് വർക്കല ഡിവൈഎസ്പി എൻ ബാബുകുട്ടന്‍റെ നേതൃത്വത്തിൽ ഉള്ള പൊലീസ് സംഘം സ്ഥലത്ത് എത്തി ഷൂട്ടിങ് നിർത്തിവയ്ക്കാൻ ആവശ്യപ്പെടുകയായിരുന്നു.  

സീതാ കല്യാണം എന്ന സീരിയലിന്‍റെ ഷൂട്ടിങ്ങാണ് നടന്നുകൊണ്ടിരുന്നത്. സംഘത്തിലുണ്ടായിരുന്ന 18 ഓളം പേർക്കെതിരെ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു. റിസോർട്ട് ഉടമയ്ക്കെതിരെയും പകർച്ചവ്യാധി പ്രതിരോധ നിയമം അനുസരിച്ച് കേസെടുത്തു. ക്യാമറ അടക്കമുള്ള സാമഗ്രികൾ റിസോർട്ടിലെ തന്നെ ഒരു മുറിയിൽ സീസ് ചെയ്തു സൂക്ഷിക്കുമെന്നും ഡിവൈഎസ്പി അറിയിച്ചു. 

റിസോർട്ട് പ്രവർത്തിക്കുന്ന ഇടവ പഞ്ചായത്തിലെ 12-ാം വാർഡിൽ കോവിഡ് പൊസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തോളം ആണ്. സർക്കാർ നിർദ്ദേശങ്ങൾ അനുസരിച്ചാണ് റിസോർട്ട് ഉടമസ്ഥന്‍റെ പേരിലും സീരിയൽ പ്രവർത്തകരുടെ പേരിലും കേസെടുത്തത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തിൽ ഇൻഡോര്‍- ഔട്ട്ഡോർ ഷൂട്ടിങ്ങുകൾക്ക് നിരോധനമുണ്ട്. 

കഴിഞ്ഞ മാസം എട്ടാം തീയതി മുതൽക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ കൂട്ടത്തിൽ സിനിമ, സീരിയൽ തുടങ്ങിയവയുടെ ചിത്രീകരണവും വിലക്കിയിട്ടുണ്ട്. എന്നാൽ ഇത് മറികടന്ന് അതീവ രഹസ്യമായി സീരിയൽ ഷൂട്ട് ചെയ്യാൻ ശ്രമിക്കുകയായിരുന്നു. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/GI2hVOqWn9EJitAmn9RGLP

Share it:

Entertainment

Post A Comment: