റിയോഡി ജനീറോ: അമാനുഷിക ശക്തിയുള്ള സൂപ്പർമാൻ കഥാപാത്രമാകാൻ പോയ യുവാവിനെ ബസ് ഇടിച്ചു തെറിപ്പിച്ചു. ലൂയിസ് റിബീറോ ഡി ഗ്രാൻഡെ എന്ന 35 കാരനാണ് സൂപ്പർമാന്‍റെ വേഷമിട്ട് ബസ് പിടിച്ചു നിർത്താൻ തയാറെടുത്തത്. വീഡിയോ ഷൂട്ട് ചെയ്യുന്നതിന്‍റെ ഭാഗമായിട്ടായിരുന്നു സാഹസം.
അൽപം പാളിയെങ്കിലും വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാണ്. മൈക്കിലൂടെ വീരവാദം മുഴക്കി ബസ് തടയാൻ കൈ ഉയർത്തിയെങ്കിലും യുവാവിനെ ബസ് ഇടിച്ചു തെറിപ്പിക്കുന്നതാണ് വീഡിയോ. ബസ് ഇടിച്ചതോടെ തെറിച്ചു പോയെങ്കിലും പരാജയം സമ്മതിക്കാൻ യുവാവ് തയാറായിട്ടില്ല. ഉടൻ തന്നെ മൈക്കിലൂടെ തന്നെ ശരിക്കും ഉരുക്കുകൊണ്ടാണ് നിർമിച്ചതെന്ന് ബോധ്യമായെന്നാണ് യുവാവ് പറയുന്നത്.
വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ
Post A Comment: