മനില: ഓർഡർ ചെയ്യുന്ന ഭക്ഷണം മാറി പോകുന്നത് പുതുമയല്ല. ചിലപ്പോൾ ഓർഡർ ചെയ്യുന്ന പലതും പാക്കറ്റിൽ കാണാറുമില്ല. എന്നാൽ ഭക്ഷണം ഓർഡർ ചെയ്‌തപ്പോൾ പകരം ടർക്കി ഫ്രയ് ചെയ്‌ത് കിട്ടിയാലോ. ഇത്തരം ഒരു സംഭവമാണ് ഫിലിപ്പിൻസിലെ മനിലയിൽ സംഭവിച്ചത്. ആലിഖ് പെരെസ് എന്ന യുവതിയാണ് തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞത്. മകന് ഏറെ ഇഷ്‌ടപ്പെട്ട "ചിക്കൻജോയ്" മീൽ ആണ് ജോല്ലിബീ ഔട്ട് ലെറ്റിൽ നിന്നും ഓർഡർ ചെയ്‌തത്.
ഫ്രഞ്ച് ഫ്രെയ്‌സും, രണ്ടു തരം സോസുകളും, ബണ്ണും ചേർന്ന മീലിലെ മെയിൻ കക്ഷി ഫ്രൈഡ് ചിക്കൻ കാത്തിരിക്കെയാണ് വീട്ടിലേക്ക് ഭക്ഷണം നിറച്ച ബോക്‌സ് എത്തിയത്. ഒടുവിൽ രണ്ടു കൈകൊണ്ടും പൊളിക്കാൻ നോക്കിയപ്പോൾ അകത്ത് കാണുന്നത് ഇളം നീല നിറം. അത്ഭുതം തോന്നി പരിശോധിച്ചപ്പോളാണ് ടർക്കിയാണ് ഫ്രൈ ചെയ്‌ത് വന്നിരിക്കുന്നതെന്ന് ബോധ്യമായത്.
മകനു ചിക്കൻ വളരെ ഇഷ്‌ടമായിരുന്നുവെന്നും യുവതി പറയുന്നു. ബോക്‌സ് തുറന്നപ്പോൾ ലഭിച്ച ചിക്കൻ പീസ് കടിക്കാൻ ശ്രമിച്ചപ്പോൾ നടന്നില്ല. ഇതോടെയാണ് കത്തികൊണ്ട് മുറിക്കാൻ നോക്കിയത്. മുറിയാതെ വന്നതോടെ ഞാൻ ഇത് കൈകൊണ്ട് പൊളിക്കാൻ ശ്രമിച്ചു. ഇതോടെയാണ് വറുത്തു വച്ചിരിക്കുന്നത് ടർക്കിയാണെന്ന് ബോധ്യമായത്.
തനിക്ക് കിട്ടിയ മീലിന്‍റെ വീഡിയോ പെരെസ് സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്‌തു. 2.6 ദശലക്ഷത്തിലധികം ആൾക്കാരാണ് വീഡിയോ കണ്ടത്. അവിടെ തുടയ്ക്കാൻ ഇട്ട തുണി മാവിൽ വീണിരിക്കാമെന്നും അത് പിന്നെ പൊരിച്ചെടുത്തപകാണുമെന്നുമാണ് ഒരാളുടെ കമന്‍റ്.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: