www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1783) Idukki (1747) Mostreaded (1611) Crime (1363) National (1184) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

നഖത്തിലെ നിറ വ്യത്യാസം കോവിഡ് ലക്ഷണമാകാം; പഠന റിപ്പോർട്ട്

Share it:


ലണ്ടൻ: നഖത്തിന്‍റെ നിറ വ്യത്യാസവും കോവിഡും തമ്മിൽ ബന്ധമുണ്ടെന്ന് പഠനം. ബ്രിട്ടനിലെ ഈസ്റ്റ് ആഗ്ലിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. നഖത്തിന്‍റെ അടിയിൽ ചന്ദ്ര വളയം പോലെ ചുവന്ന തടിപ്പ് ദൃശ്യമാകുകയാണെങ്കിൽ അത് കോവിഡിന്‍റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണത്രേ.  

പനി, ചുമ ക്ഷീണം, രുചിയും മണവും നഷ്‌ടമാകൽ എന്നിവയാണ് നിലവിലെ കോവിഡ് ലക്ഷണങ്ങളായി കണക്കാക്കുന്നത്. ഇതിനു പുറമേ അപൂർവമായി വയറുവേദന, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും കാണുന്നുണ്ട്. ഇതിന് പുറമെയാണ് വിരലിലുണ്ടാവുന്ന നിറവ്യത്യാസവും കോവിഡിന്‍റെ ലക്ഷണമാകാമെന്ന കണ്ടെത്തൽ.

ചില രോഗികളിൽ ഈ ലക്ഷണം കണ്ടു വരുന്നുണ്ട്. അപൂർവമായാണ് ഇത് കണ്ടു വരുന്നത്. എന്നാൽ ഇത് ശ്രദ്ധയിൽപ്പെട്ടാൽ കോവിഡ് ബാധിച്ചതായി ഏറെ കുറെ ഉറപ്പാക്കാൻ സാധിക്കുമെന്നും പഠന റിപ്പോർട്ട് പറയുന്നു.  എന്നാൽ ഇതിന്‍റെ പിന്നിലെ കാരണം വ്യക്തമല്ല. രക്ത കുഴലിന് ഉണ്ടാകുന്ന തകരാറാക്കാം ഇതിന് കാരണമെന്നാണ് നിഗമനം. ഇത് ശരീരത്തിന്‍റെ രോഗ പ്രതിരോധ പ്രവർത്തനവുമായി ബന്ധപ്പെട്ടതാകാനും സാധ്യതയുണ്ട്. വൈറസിനെ പ്രതിരോധിക്കുനനത്തിനിടെ സംഭവിക്കുന്ന രക്തം കട്ടപിടിക്കൽ ആകാനുള്ള സാധ്യതയും തള്ളിക്കളയുന്നില്ല. 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Health

Post A Comment: