www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1784) Idukki (1749) Mostreaded (1611) Crime (1364) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

ആർത്തവ നാളിൽ ചൂട് വെള്ളവുമായി അരികിലെത്തും; ഭർതൃപിതാവിന്‍റെ കരുതലിനെ കുറിച്ച് യുവതിയുടെ കുറിപ്പ്

Share it:


കൊച്ചി: ഭർത്താവിന്‍റെ വീടുമായി പൊരുത്തപ്പെടാൻ മിക്ക സ്ത്രീകൾക്കും അൽപം കാലതാമസം ഉണ്ടാകാറുണ്ട്. ചിലർക്ക് ജീവിതകാലം മുഴുവൻ ഭർത്താവിന്‍റെ വീട്ടുകാരെ അംഗീകരിക്കാൻ കഴിയാറുമില്ല. എന്നാൽ ഭർത്താവിന്‍റെ വീട്ടിലെ നല്ല അനുഭവം പങ്കുവയ്ക്കുകയാണ് ഇവിടെ ഒരു യുവതി. അൻസി വിഷ്‌ണുവെന്ന യുവതിയാണ് ഭർത്താവിന്‍റെ പിതാവിന്‍റെ നല്ല ഗുണങ്ങൾ ഫെയ്‌സ് ബുക്കിലൂടെ പങ്കുവച്ചത്. ആർത്തവ സമയത്ത് പോലും അദ്ദേഹത്തിന്‍റെ കരുതൽ വലുതാണെന്ന് യുവതി പറയുന്നു.  

ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

വിഷ്‌ണു ഏട്ടന്‍റെ അഛൻ അമ്മയെ സരക്ഷിക്കുന്നതും, സ്നേഹിക്കുന്നതും എന്നെ പലപ്പോഴും അത്ഭുതപെടുത്തുന്നുണ്ട്, മാത്രവുമല്ല അഛൻ സ്ത്രീകളെ പൊതുവെ വളരെ ബഹുമാനത്തോടെ കാണുന്ന ഒരാളാണ്. എനിക്കും ആ സ്ഥാനം കിട്ടാറുണ്ട്. വീട്ടിൽ കഞ്ഞിയും കറിയും വെക്കാനും മകന് വച്ചു വിളമ്പാനും, തുണി അലക്കാനും മാത്രമുള്ള വസ്‌തുവായി അഛൻ എന്നെ കാണാറില്ല.

വീട്ടിൽ അഛൻ അതിരാവിലെ എഴുന്നേൽക്കും. ഞാനും അമ്മയും വൈകിയാണ് എഴുനേൽക്കുന്നത്. എനിക്കും അമ്മയ്ക്കും കട്ടൻ ചായ തിളപ്പിച്ച് വെച്ചിരിക്കും അഛൻ. ചോറ് വാങ്ങിയിട്ടുണ്ടാകും, മുറ്റം അടിച്ചിട്ടുണ്ടാകും ആ നേരത്തിനകം. ഞാനോ അമ്മയോ അടുക്കളയിൽ കയറുമ്പോൾ അഛൻ പേരകുട്ടിയുമായി മുറ്റത്ത് നടക്കും, അമ്മ വാവയെ കുളിപ്പിച്ച് ഉറക്കുമ്പോൾ ഞാൻ അടുക്കളയിലാകും. അപ്പോഴേക്കും അഛൻ പച്ചക്കറികൾ അരിഞ്ഞു തരും, തേങ്ങ ചിരകി തരും.

വാവ ഉണർന്നിരിക്കുവാണെങ്കിൽ എന്നോടും അമ്മയോടും ചായ കുടിക്കാൻ പറയും അഛൻ, ഞങൾ കഴിച്ചതിനു ശേഷമാണ് അഛൻ കഴിക്കുക. അഛൻ കഴിച്ച പാത്രവും ചിലപ്പോൾ ഞാൻ കഴിച്ച പാത്രവും അഛൻ കഴുകും,

തുണി വാഷിങ് മെഷീനിൽ ആണ് കഴുകുക,തുണി പിഴിഞ്ഞെടുക്കാനും വിരിക്കാനും അഛൻ കൂടും. ‌‌നിലം തുടക്കാനും അടിച്ച് വാരാനും അഛന് ഒരു മടിയുമില്ല, അമ്മക്ക് വയ്യാതെ കിടന്നാൽ അഛൻ എന്തൊരു കരുതലാണെന്നോ, അമ്മക്ക് കഞ്ഞി എടുത്ത് കൊടുക്കുന്നതും അഛനാകും, വയ്യെങ്കിൽ അമ്മ അടുക്കളയിൽ കയറുവാൻ അഛൻ അനുവദിക്കില്ല,

അഛൻ പകലൊന്നും വിശ്രമിക്കില്ല, ചെടികളും പച്ചക്കറികളും നനക്കലും, അങ്ങനെ അങ്ങനെ എന്തേലുമൊക്കെ ജോലികളിൽ ആകും.  ഞാനോ അമ്മയോ കുറച്ച് നേരം വിശ്രമിക്കാനോ ഉറങ്ങാനോ അഛൻ പറഞ്ഞു കൊണ്ടിരിക്കും.

എനിക്ക് മെൻസസ് സമയത്ത് വയറുവേദനയെങ്കിൽ അഛൻ വെള്ളം ചൂടാക്കി കൊണ്ട് തരും. കഷായം ഉണ്ടാക്കി തരും. കുറച്ച് നേരം കിടക്ക് എന്ന് പറഞ് കൊണ്ടിരിക്കും. കുഞ്ഞിന്‍റെ തുണി കഴുകാൻ പുറത്തിറങ്ങിയാൽ ഞാൻ കഴുകാം മോളു കിടന്നോ എന്ന് പറഞ് എന്‍റെ കയ്യിന്ന് വാവയുടെ ഉടുപ്പുകൾ വാങ്ങിക്കും.......... ഞാൻ കുറച്ചൊന്നു ക്ഷീണിച്ചാൽ രണ്ടു നേരവും പാൽ കുടിക്കാൻ പറഞ്ഞ് വഴക്കുണ്ടാക്കും,

അഛൻ അമ്മയെ സ്നേഹിക്കുന്നപോലെ കരുതുന്ന പോലെ വിഷ്‌ണു ഏട്ടൻ എന്നെ കരുതുന്നില്ല എന്നുള്ള പരാതിയാണ് എനിക്കിപ്പോൾ, അഛൻ ഒരു നല്ല ഭർത്താവാണ് നല്ല അച്ഛനാണ് Amazing Man ആണ്...... 🥰

കണ്ട് പഠിക്കേണ്ടതാണ് അഛനെ 🥰

സ്ത്രീ വീട്ടിലെ ഉപകരണങ്ങളെ പോലെ നിലക്കാതെ പ്രവർത്തിക്കേണ്ടതാണ് എന്ന ഒരു ധാരണ അടിമുടി മാറേണ്ടതുണ്ട് 🥰

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ  ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..

https://chat.whatsapp.com/LL40qooRKZ87BK1m3FV3rX

Share it:

Mostreaded

Trending

Post A Comment: