ചേരുവകൾ
- ബ്രെഡ് - 5 എണ്ണം
- മുട്ട - 1 എണ്ണം
- പഞ്ചസാര - ആവശ്യത്തിന്
- പാൽ - 6 വലിയ സ്‌പൂൺ
- ബട്ടർ - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ബോംബെ ബ്രെഡ് ടോസ്റ്റ് ഉണ്ടാക്കുന്നതിനായി ആദ്യം തന്നെ ഒരു പാത്രത്തിലേക്ക് മുട്ട പൊട്ടിച്ച് ഒഴിക്കാം. തുടർന്ന് അതിലേക്ക് മുകളിൽ പറഞ്ഞ അളവിൽ പാല് ചേർക്കാം. ശേഷം ആവശ്യത്തിന് പഞ്ചസാര ചേർത്ത് നന്നായി ഇളക്കുക.
അതിനു ശേഷം ബ്രെഡിന്‍റെ രണ്ട് വശവും ഇതിലേക്ക് മുക്കിയെടുക്കാം. ശേഷം പാനിൽ അൽപ്പം ബട്ടർ പുരട്ടിയതിന് ശേഷം ബ്രെഡ് രണ്ടു വശവും തിരിച്ചിട്ട് മൊരിച്ചെടുക്കാം. ഇപ്പോൾ രുചികരമായ ബോംബെ ബ്രെഡ് ടോസ്റ്റ് തയ്യാർ. അൽപം തേൻ ബ്രെഡിന്‍റെ മുകളിൽ പുരട്ടിയാൽ സ്വാദ് വർധിക്കും.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: