www.superprimetime.com

Total Pageviews

Blog Archive

Search This Blog

Tags

Kerala (1785) Idukki (1749) Mostreaded (1611) Crime (1366) National (1188) Entertainment (827) world (421) Viral (419) Video (351) Health (196) Gallery (160) mollywood (160) sports (136) Gulf (130) Trending (109) business (93) bollywood (86) Science (80) Food (52) Travel (38) kollywood (36) Gossip (31) featured (27) Tech (24) auto (24) Sex (23) Beauty (21) hollywood (19) shortfilm (15) trailer (13) Fashion (12) editorial (12) review (12) music (9) Troll (8) Fitness (7) home and decor (6) boxoffice (2)

മകനോട് പിതാവിന്‍റെ ക്രൂരത

Share it:



കെയ്‌റോ: മോഷണ കുറ്റം ആരോപിച്ച് ഏഴ് വയസുകാരനായ മകനെ പിതാവ് തടികഷണത്തിൽ കെട്ടിയിട്ട് തേനീച്ചയെ ആകർഷിക്കാൻ മുഖത്ത് തേനൊഴിച്ചു. കുട്ടിയുടെ മുഖത്ത് തേനീച്ച പൊതിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. സംഭവത്തിൽ കുട്ടിയുടെ പിതാവായ 34 കാരനെ പൊലീസ് അറസ്റ്റ് ചെയ്‌തതായിട്ടാണ് റിപ്പോർട്ട്.  

അയൽവാസിയാണ് ഏഴ് വയസുള്ള കുട്ടി മോഷ്‌ടിച്ചതായി പിതാവിനെ അറിയിച്ചത്. ഇതെ തുടർന്നായിരുന്നു ക്രൂരമായ ഉപദ്രവം. വലിയ തടികഷണത്തിൽ കുട്ടിയുടെ കൈകൾ പിന്നിലേക്ക് കെട്ടിയ നിലയിലാണ്. മുഖത്ത് തേനീച്ചകൾ പൊതിയുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്. 

ഇതിനു ശേഷവും മകനെ ഇയാൾ ഉപദ്രവിക്കാനായി വീടിന്‍റെ മേൽക്കൂരയിൽ ഇരുത്തിയെന്നും അവിടെ വച്ച് കൊതുകുകളും തേനീച്ചയും കുട്ടിയെ കടിച്ചതായും കുട്ടിയുടെ അമ്മ പറഞ്ഞു. ക്രൂരതയുടെ ചിത്രങ്ങൾ അമ്മയാണ് പകർത്തിയത്. തന്നെയും ഇയാൾ മർദിക്കാറുണ്ടെന്നും പലപ്പോഴും ആഹാരം നൽകാറില്ലെന്നും അമ്മ പറഞ്ഞു. സംഭവം അറിഞ്ഞെത്തിയ ഉദ്യോഗസ്ഥർ കുട്ടിയെ ആശുപത്രിയിലാക്കി. 

വാട്‌സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ

https://chat.whatsapp.com/DnZkuEEgZHP5lo60i9Xm4L


Share it:

world

Post A Comment: