ചേരുവകൾ
- റവ - 1 കപ്പ് (വറുത്തത്)
- പഞ്ചസാര - 1 1/2 കപ്പ്
- നെയ്യ് - 5 ടേബിൾസ്‌പൂൺ
- ചൂടുവെള്ളം - 1 കപ്പ്
- ഏലയ്ക്കാപ്പൊടി - ആവശ്യത്തിന്
- കശുവണ്ടിപരിപ്പ് - ആവശ്യത്തിന്
- ഉണക്കമുന്തിരി - ആവശ്യത്തിന്
- ഫുഡ്‌കളർ - ഒരു നുള്ള്
തയ്യാറാക്കുന്ന വിധം
കേസരി തയാറാക്കാനായി ഒരു പാനിൽ രണ്ട് ടേബിൾസ്‌പൂൺ നെയ്യ് ഒഴിച്ച് കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ആവശ്യത്തിന് വറുത്തെടുക്കുക. തുടർന്ന് ഇത് ഒരു പ്ലെയിറ്റിലേക്ക് മാറ്റി വയ്ക്കാം. ഇതിനു ശേഷം പാനിൽ മൂന്ന് ടേബിൾസ്‌പൂൺ നെയ്യ് ഒഴിച്ച ശേഷം വറുത്തെടുത്ത റവ അതിലേക്ക് ചേർക്കുക.
മുകളിൽ പറഞ്ഞ അളവിൽ ചൂട് വെള്ളം ഇതിലേക്ക് ഒഴിച്ച് കൊടുക്കാം. നന്നായി ഇളക്കിയതിനു ശേഷം പഞ്ചസാരയും ചേർക്കാം. തുടർന്ന് ചെറിയ തീയിൽ അഞ്ച് മിനിറ്റ് നന്നായി തന്നെ ഇളക്കി കൊടുക്കുക. അതിലേക്ക് ഒരു നുള്ള് ഫുഡ്‌കളർ ചേർക്കാം. ആവശ്യത്തിന് ഏലയ്ക്കപൊടിയും കൂടി ചേർത്ത് ഇളക്കുക. അവസാനമായി വറുത്തെടുത്ത് മാറ്റി വച്ചേക്കുന്ന കശുവണ്ടിപ്പരിപ്പും, ഉണക്കമുന്തിരിയും ചേർത്ത് നന്നായി ഇളക്കുക. ഇപ്പോൾ രുചികരമായ റവ കേസരി തയ്യാർ.
വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകാൻ ലിങ്ക് ക്ലിക്ക് ചെയ്യുമല്ലോ..
Post A Comment: